സാമൂഹ്യമാധ്യമത്തിലൂടെ ശ്രീനാരായണ ഗുരുവിനെ അധിക്ഷേപിച്ചു; അധ്യാപകനെതിരെ കേസെടുത്ത് പോലീസ്

പാലക്കാട്: സാമൂഹ്യമാധ്യമത്തിലൂടെ ശ്രീനാരായണ ഗുരുവിനെ അധിക്ഷേപിച്ച അധ്യാപകനെതിരെ കേസെടുത്ത് പോലീസ്. ആനക്കര മേലേഴിയം എൽപി സ്കൂളിലെ അധ്യാപകനും കൂറ്റനാട് തൊഴുക്കാട് സ്വദേശിയുമായ കള്ളിവളപ്പിൽ പ്രകാശിനെ തിരെയാണ് കേസെടുത്തിരിക്കുന്നത്. له ഫേസ്ബുക്കിലൂടെ ശ്രീനാരായണ ഗുരുവിനെ അധിക്ഷേപിച്ച സംഭവത്തിൽ ചാലിശേരി പോലീസ് ആണ് കേസെടുത്തിരിക്കുന്നത്. സെപ്റ്റംബർ 22ന് ആണ് ശ്രീനാരായണ ഗുരുവിനെതിരെ അസഭ്യം പറഞ്ഞുകൊണ്ടുള്ള പോസ്റ്റ് ഇയാൾ ഫേസ്ബുക്കിൽ പങ്കുവച്ചത്. ഇതേ തുടർന്ന് എസ്‌എൻഡിപി യോഗം കൂറ്റനാട് ശാഖാ സെക്രട്ടറി അപ്പു നൽകിയ പരാതിയിലാണ് ചാലിശേരി പോലീസ് കേസെടുത്തിരിക്കുന്നത്. പ്രതിയെ…

Read More

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ബംഗാള്‍ ഉള്‍ക്കടലിലെ ഇരട്ട ചക്രവാതച്ചുഴിയുടെ സ്വാധീനത്തില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴ തുടരും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ വെള്ളിയാഴ്ച യെല്ലോ അലര്‍ട്ട്. തെക്കന്‍ ഒഡിഷ, വടക്കന്‍ ആന്ധ്രപ്രദേശ് തീരത്തിന് മുക ളിലായി സമുദ്രനിരപ്പില്‍നിന്ന് 5.8 കിലോമീറ്റര്‍ ഉയരത്തില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നതിനാലാണ് മഴ കനക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ്…

Read More

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (26.09.2025) അവധി

തിരുവനന്തപുരം:കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ  തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയിച്ച  പ്രകാരമുള്ള പൊതു പരീക്ഷകൾക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല. തിരുവനന്തപുരത്ത് ശക്തമായ മഴയാണ് പെയ്യുന്നത്. ജാഗ്രതയുടെ ഭാഗമായി ഇന്ന് ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ് ആണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. ബംഗാള്‍ ഉള്‍ക്കടലിലെ ഇരട്ട ചക്രവാതച്ചുഴിയുടെ സ്വാധീനത്തില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴ തുടരും. തിരുവനന്തപുരത്തിന് പുറമേ…

Read More

തിരുവനന്തപുരത്ത് പിഞ്ചുകുഞ്ഞിനോട് അങ്കണവാടി ടീച്ചറുടെ ക്രൂരത; മുഖത്ത് കൈവീശി അടിച്ചു

       തിരുവനന്തപുരം : പിഞ്ചുകുഞ്ഞിനോട് അധ്യാപികയുടെ ക്രൂരത. തിരുവനന്തപുരത്ത് രണ്ടേ മുക്കാൽ വയസുള്ള കുഞ്ഞിന്റെ മുഖത്ത് കൈവീശി അടിച്ച് അങ്കണവാടി ടീച്ചർ. മൊട്ടമൂട് പറമ്പുക്കോണത്ത് പ്രവർത്തിക്കുന്ന അങ്കണവാടിയിലെ ടീച്ചർ പുഷ്പകല ആണ് കുഞ്ഞിനെ മർദിച്ചത്. ഇവർക്കെതിരെ കേസ് എടുത്തിട്ടുണ്ട്. ഇന്നലെ വൈകീട്ട് കുഞ്ഞിനെ കുളിപ്പിക്കുമ്പോഴായിരുന്നു മുഖത്ത് മർദനമേറ്റ പാടുകൾ അമ്മ കണ്ടത്. മൂന്ന് വിരൽപാടുകളാണ് കുഞ്ഞിന്റെ മുഖത്ത് ഉണ്ടായിരുന്നത്. ശേഷം തൈക്കാട് സർക്കാർ ആശുപത്രിയിൽ കുഞ്ഞിനെ ചികിത്സയ്ക്കായി പ്രവേശിപ്പിക്കുകയായിരുന്നു. ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് ടീച്ചർ മർദ്ദിച്ചതായി കണ്ടെത്തിയത്….

Read More

സിപിഐ ദേശീയ ജനറൽ സെക്രട്ടറിയായി ഡി.രാജ തുടരും;കേരളത്തിൽനിന്ന് 2 പേർ സെക്രട്ടേറിയറ്റിൽ

ചണ്ഡിഗഡ്:സിപിഐ ദേശീയ ജനറൽ സെക്രട്ടറിയായി ഡി.രാജയെ വീണ്ടും തെര ഞ്ഞെടുത്തു. 75 വയസ് പ്രായപരിധി കടന്ന രാജയ്ക്ക് ഇളവു നൽകിയാണ് ജനറൽ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുത്തത്. രാജയെ കൗൺസിലിൽ ഉൾപ്പെടുത്തിയതി നെതിരെ കേരളം, തമിഴ്‌നാട്, ആന്ധ്ര, ഡൽഹി ഘടകങ്ങൾ എതിർപ്പ് രേഖപ്പെടുത്തി . പാർട്ടി കോൺഗ്രസിൻ്റെ ചരിത്രത്തിൽ ഇത് അസാധരണമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. കേരളത്തിൽ നിന്നുള്ള പ്രതിനിധികളായ രാജാജി മാത്യു തോമസ്, ആർ.ലതാദേവി, വി.എസ്.സുനിൽകുമാർ തുടങ്ങിയവരാണ് എതിർപ്പ് രേഖപ്പെടുത്തിയത്. പ്രായപരിധി മാനദണ്ഡം കർശനമാക്കിയ തോടെ കേരളത്തിൽ തന്നെ…

Read More

വീട്ടമ്മയുടെ പ്രേതബാധ ഒഴിവാക്കാന്‍ വീട്ടില്‍ വന്ന ആത്മീയ ചികിത്സകന്‍, 18 കാരി മകളുമായി കടന്നുകളഞ്ഞു

കാഞ്ഞങ്ങാട്: വീട്ടമ്മയുടെ പ്രേതബാധ ഒഴിവാക്കാന്‍ വീട്ടില്‍ വന്ന ആത്മീയ ചികിത്സകന്‍, 18 കാരി മകളുമായി കടന്നുകളഞ്ഞു. 50 വയസ്സുള്ള ‘ഉസ്താദ്’ എന്നറിയപ്പെടുന്ന റാഷിദ് എന്നയാളാണ് കോളേജ് വിദ്യാര്‍ഥിനിയുമായി കടന്നു കളഞ്ഞത് . ഹോസ്ദുര്‍ഗ് പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി. വയനാട്, കര്‍ണാടക തുടങ്ങിയ പ്രദേശങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ആത്മീയതയുടെ മറവില്‍ തട്ടിപ്പും അന്ധവിശ്വാസവും കാസര്‍കോട് ജില്ലയിലുടനീളം റാഷിദ് നിരവധി വീടുകളില്‍ ‘ആത്മീയ ചികിത്സ’ നടത്തി വരികയായിരുന്നുവെന്നും, പെണ്‍കുട്ടിയുടെ ഉമ്മയുടെ പ്രേതബാധയെ ഒഴിവാക്കാന്‍ വന്നതായിരുന്നു ഇയാള്‍ എന്നും…

Read More

വയനാട് ഡിസിസി അദ്ധ്യക്ഷന്‍  എന്‍ ഡി അപ്പച്ചന്‍ രാജിവെച്ചു

വയനാട് :വയനാട് ഡിസിസി പ്രസിഡൻറ് എൻ ഡി അപ്പച്ചൻ രാജിവച്ചു . കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ അതൃപ്തിയും , പ്രിയങ്ക ഗാന്ധിയുടെ പ്രത്യേക നീരസവും മൂലമാണ് രാജിയെന്ന് സൂചന . രാജി കത്ത് കെപിസിസി നേതൃത്വത്തിന് കൈമാറിയിട്ടുണ്ട്. മുണ്ടക്കൈ ചൂരൽമല പുനരധിവാസവുമായി ബന്ധപ്പെട്ട ഡിസിസി നേതൃത്വം പരാജയമായിരുന്നു എന്ന് പ്രിയങ്ക ഗാന്ധിയും കെപിസിസി നേതൃത്വവും ഒരുപോലെ വിലയിരുത്തി. മാത്രമല്ല കോൺഗ്രസ് ഗ്രൂപ്പിലെ അസ്വാരസ്യങ്ങളും രാജിക്ക് കാരണമായതായി സൂചനയുണ്ട്. പ്രിയങ്ക ഗാന്ധി വയനാട് മണ്ഡലത്തിൽ സന്ദർശനം നടത്തിയപ്പോൾ എൻഡി…

Read More

സിബിഎസ്ഇ പത്ത്, പ്ലസ് ടു ക്ലാസിലെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

      ദില്ലി : ഈ അധ്യയന വർഷത്തിലെ സിബിഎസ്ഇ പത്ത്, പ്ലസ് ടു ക്ലാസുകളിലെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. 2026 ഫെബ്രുവരി 17ന് പത്ത്, പ്ലസ് ടു ക്ലാസുകളിലെ പരീക്ഷകൾ ആരംഭിക്കും. പത്താം ക്ലാസ് പരീക്ഷകൾ ഫെബ്രുവരി 17ന് ആരംഭിച്ച് മാർച്ച് 9ന് അവസാനിക്കും. പത്താം ക്ലാസിലെ രണ്ടാം ബോർഡ് പരീക്ഷ മെയ് 15ന് ആരംഭിച്ച് ജൂൺ ഒന്നിനാണ് അവസാനിക്കുക. പന്ത്രണ്ടാം ക്ലാസിലെ പരീക്ഷകൾ ഫെബ്രുവരി 17ന് ആരംഭിച്ച് ഏപ്രിൽ 9ന് അവസാനിക്കും. 2026 മുതൽ പത്താം…

Read More

15ലക്ഷം ട്രേഡിങ് ബാലൻസ്, പിൻവലിക്കാൻ ടാക്സ് അടക്കാൻ നിർദ്ദേശം തട്ടിയത് 10 ലക്ഷം, ഇടപാടിന് ബാങ്ക് അക്കൗണ്ട് നൽകിയ 29കാരൻ പിടിയിൽ

         തൃശൂര്‍ : ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ്ങിലൂടെ ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്ത് പത്ത് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം എറണാംകുളം കുമ്പളങ്ങിയില്‍ നിന്നാണ് പ്രതിയായ ആലപ്പുഴ മണ്ണംഞ്ചേരി സ്വദേശി പനയില്‍ വീട്ടില്‍ നസീബ് (29) നെ പിടികൂടിയത്. നടപടിക്രമങ്ങള്‍ക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും. ഇരിങ്ങാലക്കുട കാരുകളങ്ങര സ്വദേശി കൊളക്കാട്ടില്‍ വീട്ടില്‍ രാഗേഷാണ് തട്ടിപ്പിനിരയായത്. വാട്‌സ് ആപ്പില്‍…

Read More

തിരുവനന്തപുരം വെങ്ങാനൂരിൽ നേഴ്സിങ് വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു

തിരുവനന്തപുരം വെങ്ങാനൂരിൽ നേഴ്സിങ് വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു. പുല്ലാനി മുക്ക് സ്വദേശി സതീശന്റെ മകൾ വൃന്ദ എസ്എൽ ആണ് മരിച്ചത്. വീട്ടിൽ ആഹാരം കഴിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്. ഉടൻ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മുറിയിൽ നിന്നും മയങ്ങാനുള്ള മരുന്നു കുപ്പി കണ്ടെത്തിയിരുന്നു. ഇതിന്റെ അമിത ഉപയോഗമാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. Share on FacebookTweetFollow us

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial