പ്രായപരിധിയിൽ ഇളവ്; സിപിഐ ജനറൽ സെക്രട്ടറിയായി ഡി രാജ തുടരും
ഡല്‍ഹി: സിപിഐ ജനറൽ സെക്രട്ടറിയായി ഡി.രാജ തുടരും. കേന്ദ്ര സെക്രട്ടയേറിയേറ്റ് അംഗം കെ.നാരായണയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. പ്രായപരിധിയിൽ ഡി.രാജയ്ക്ക് മാത്രം ഇളവ് നൽകാൻ ഇന്നലെ രാത്രി ചേർന്ന നിർവാഹകസമിതി തീരുമാനിച്ചു. ഇന്ന് ഉച്ചയോടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.75 വയസ്സ് പ്രായപരിധിയെ തുടർന്ന് കേന്ദ്ര സെക്രട്ടേറിയേറ്റിൽ നിന്ന് കെ. നാരായണ, പല്ലഭ് സെൻ ഗുപ്‌ത,സയ്യിദ് അസീസ് പാഷ, നാഗേന്ദ്രനാഥ് ഓജ എന്നിവർ ഒഴിവാകും. പ്രായപരിധി ഇളവിൽ സിപിഐ ജനറൽ സെക്രട്ടറി ഡി. രാജയെ സെക്രട്ടറി സ്ഥാനത്ത് നിന്ന്…

