മലയാളത്തിന്റെ അഭിമാന നിമിഷം;ഫാല്‍ക്കെ പുരസ്കാരം ഏറ്റുവാങ്ങി മോഹൻലാല്‍

ന്യൂഡൽഹി:ഇന്ത്യന്‍ സിനിമയുടെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാല്‍ക്കെ പുരസ്കാരം ഏറ്റുവാങ്ങി മോഹൻലാല്‍. ദില്ലിയിലെ ദില്ലി വിഗ്യാൻ ഭവനില്‍ വച്ച്‌ നടന്ന ചടങ്ങില്‍ രാഷ്‌ട്രപതി ദ്രൗപദി മുർമുവാണ് പുരസ്കാരം സമ്മാനിച്ചത് അവാർഡ് വിതരണ വേദയില്‍ മോഹൻലാലിനെ പ്രശംസിച്ച്‌ കൊണ്ടുള്ള കേന്ദ്ര വാർത്താവിതരണ മന്ത്രി അശ്വിനി വൈഷ്ണവിന്റെ വാക്കുകള്‍ ഏറെ ശ്രദ്ധനേടിയിരുന്നു. താങ്കള്‍ ഒരു ഉഗ്രൻ നടനാണെന്ന് ആയിരുന്നു മന്ത്രിയുടെ വിശേഷണം. Share on FacebookTweetFollow us

Read More

ആധാര്‍ സേവനങ്ങള്‍ക്കുള്ള ഫീസ് രണ്ട് ഘട്ടമായി വര്‍ധിപ്പിക്കും;ആധാര്‍ സേവനങ്ങള്‍ക്ക് അടുത്തമാസം മുതല്‍ നിരക്കുവര്‍ധന

ന്യൂഡല്‍ഹി: ആധാര്‍ സേവനങ്ങള്‍ക്കുള്ള ഫീസ് രണ്ട് ഘട്ടമായി വര്‍ധിപ്പിക്കും. ആദ്യവര്‍ധന ഒക്ടോബര്‍ ഒന്നിനും രണ്ടാമത്തേത് 2028 ഒക്ടോബര്‍ ഒന്നിനും പ്രാബല്യത്തിലാകും. ആധാര്‍ എന്റോള്‍മെന്റ് 5-7 പ്രായക്കാര്‍ക്കും പതിനേഴിനു മുകളില്‍ പ്രായമുള്ളവര്‍ക്കുമുള്ള നിര്‍ബന്ധിത ബയോമെട്രിക് അപ്‌ഡേഷന്‍ എന്നിവയ്ക്ക് വ്യക്തികളില്‍ നിന്ന് ചാര്‍ജ് ഈടാക്കില്ല. പകരം ആധാര്‍ കേന്ദ്രങ്ങള്‍ക്ക് സര്‍ക്കാര്‍ പണം നല്‍കും. നിര്‍ബന്ധിത ബയോമെട്രിക് അപ്‌ഡേറ്റ് ( 7-15 വയസ്സുകാര്‍ക്കും 17 വയസ്സിന് മുകളിലുള്ളവര്‍ക്കും) 100 രൂപ, 150 രൂപയാണ്. മറ്റ് ബയോമെട്രിക് അപ്‌ഡേറ്റുകള്‍ക്കും 100, 125, 150…

Read More

പാത്രം ഉപയോഗിച്ച് കളിക്കുന്നതിനിടെ അബദ്ധത്തില്‍ തലയില്‍ കുടുങ്ങി; രണ്ട് വയസ്സുകാരന് രക്ഷകരായി അഗ്നിരക്ഷാസേന

കോഴിക്കോട്: പാത്രം ഉപയോഗിച്ച് കളിക്കുന്നതിനിടെ അബദ്ധത്തില്‍ തലയില്‍ കുടുങ്ങി. രണ്ട് വയസ്സുകാരന് രക്ഷകരായി അഗ്നിരക്ഷാസേന. നാദാപുരം തൂണേരി കളത്തറ അനസ് ഹസ്സന്റെ മകന്‍ ആമീന്‍ ശഅ്‌ലാന്റെ തലയിലാണ് കളിക്കുന്നതിനിടെ പാത്രം കുടുങ്ങിയത്. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. വീട്ടില്‍ അടുക്കളയിലിരുന്ന് പാത്രം ഉപയോഗിച്ച് കളിക്കുന്നതിനിടെ തലയില്‍ വയ്ക്കുകയും, തല പാത്രത്തിനുള്ളില്‍ കുടുങ്ങിപ്പോവുകയുമായിരുന്നു. കുട്ടിയുടെ ബഹളം കേട്ടെത്തിയ വീട്ടുകാര്‍ കഴിയാവുന്ന വിധത്തിലെല്ലാം പരിശ്രമിച്ചെങ്കിലും പുറത്തെടുക്കാനായില്ല. ഒടുവില്‍ അഗ്നിരക്ഷാ നിലയത്തില്‍ കുഞ്ഞിനെയുമെടുത്ത് ചെല്ലുകയായിരുന്നു. ഇവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ ഇലക്ട്രിക് കട്ടര്‍, മറ്റല്‍ കട്ടര്‍…

Read More

ഇതിഹാസ താരം മധുവിന് ഇന്ന് 92-ാം പിറന്നാൾ

മലയാളത്തിൻ്റെ ഇതിഹാസ താരം മധുവിന് ഇന്ന് 92-ാം പിറന്നാൾ. നടനും സംവിധായകനും നിർമ്മാതാവും സ്റ്റുഡിയോ ഉടമയുമായൊക്കെ ആറ് പതിറ്റാണ്ട് പിന്നിട്ട മധു കലാജീവിതത്തിൽ ഇന്നും സജീവമാണ്. ബിഗ് സ്ക്രീനിൽ ഒരു കാലത്തെ കാമുക പരിവേഷമായത് ചെമ്മീനിലെ പരീക്കുട്ടി എന്ന കഥാപാത്രമായിരുന്നെങ്കിലും ക്ഷോഭിക്കുന്ന യുവാവായും കടുപ്പക്കാരനും സ്നേഹസമ്പന്നനുമായ അച്ഛനും അപ്പൂപ്പനുമായൊക്കെ പല കാലങ്ങളിലായി സ്ക്രീനിൽ മധു നിറഞ്ഞുനിന്നു. രമണനും ദേവദാസുമെല്ലാം കണ്ണീരണിയിച്ചിട്ടുണെങ്കിലും മലയാളത്തിലെ നിരാശാകാമുകന്മാർക്ക് ഇന്നും പരിക്കുട്ടിയുടെ മുഖമാണ്. പ്രണയനൈരാശ്യത്തിൻ്റെ ഏറ്റവും തീവ്രമായഭാവങ്ങൾ മലയാളികൾ കണ്ടത് പരിക്കുട്ടിയുടെ മുഖത്താണ്….

Read More

ബാലൺ ഡി ഓർ പുരസ്കാരം  നേടി ഫ്രഞ്ച് താരം ഉസ്മാനെ ഡെംബലെ

2025ലെ ബാലണ്‍ ഡി ഓർ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഇത്തവണ ലോക ഫുട്ബോളിലെ മികച്ച പുരുഷ താരമായത് പിഎസ്ജിയുടെ ഫ്രഞ്ച് സ്ട്രെെക്കർ ഉസ്മാനെ ഡെംബലെയാണ്. ബാഴ്സലോണയുടെ സ്പാനിഷ് താരവും യുവ ഹീറോയുമായ ലാമിൻ യമാലില്‍ നിന്ന് ശക്തമായ പോരാട്ടമുണ്ടായെങ്കിലും ഇതിനെ മറികടന്ന് ഫുട്ബോളിലെ അമൂല്യ നേട്ടങ്ങളിലൊന്നായ ബാലണ്‍ ഡി ഓറിലെ മികച്ച താരമായി ഡെംബലെ മാറുകയായിരുന്നു. കഴിഞ്ഞ വർഷം പിഎസ്ജിക്കൊപ്പം നടത്തിയ തകർപ്പൻ പ്രകടനമാണ് ഡെംബലെയെ പുരസ്കാര നിറവിലേക്കെത്തിച്ചത്. പിഎസ്ജിക്കായി 53 മത്സരത്തില്‍ നിന്ന് 35 ഗോളും 16…

Read More

ലോഡ്ജിൽ വെച്ച് യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി പ്രവീണിന് ജീവപര്യന്തം കഠിന തടവും പിഴയും.

തിരുവനന്തപുരം: തമ്പാനൂരിലെ ലോഡ്ജിൽ വെച്ച് യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി പ്രവീണിന് ജീവപര്യന്തം കഠിന തടവും പിഴയും. കാട്ടാക്കട വീരണകാവ് വില്ലേജിൽ അരുവിക്കുഴി മുരിക്കത്തറതല വീട്ടിൽ ഗായത്രിയെ (25) ചുരിദാർ ഷാൾ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷാവിധി വന്നിരിക്കുന്നത്. കേസിൽ കൊല്ലം പരവൂർ സ്വദേശിയായ പ്രവീൺ കുറ്റക്കാരനാണെന്ന് തിരുവനന്തപുരം അഞ്ചാം അഡീഷനൽ സെഷൻസ് കോടതി കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് പ്രതിക്ക് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചത്….

Read More

ജനതാദൾ നേതാവ് സിബി തോട്ടുപുറം  എസ്ഡിപിഐയിൽ ചേർന്നു

കോട്ടയം: ജനതാദള്‍ നേതാവ് സിബി തോട്ടുപുറം എസ്ഡിപിഐയിൽ ചേർന്നു. എസ്ഡിപിഐ ദേശീയ പ്രവര്‍ത്തക സമിതിയംഗം മുവാറ്റുപുഴ അഷ്റഫ് മൗലവിയില്‍ നിന്നും സിബി അംഗത്വം സ്വീകരിച്ചു. ജനതാദളിന്റെ സംസ്ഥാന ട്രഷറായിരുന്ന സിബി തോട്ടുപുറം, 25 വര്‍ഷമായി പാലാ എല്‍ഡിഎഫ് മുൻസിപ്പൽ കമ്മിറ്റി കണ്‍വീനറായിരുന്നു. അതേസമയം സംഘടനാ വിരുദ്ധ പ്രവർത്തനത്തെ തുടർന്ന് സിബിയെ പാർട്ടിയിൽ നിന്നും പുറത്താക്കിയതായി ജനതാദൾ സംസ്ഥാന പ്രസിഡൻ്റ് മാത്യു ടി തോമസ് വാർത്താകുറിപ്പിൽ അറിയിച്ചു. Share on FacebookTweetFollow us

Read More

സാമൂഹിക പ്രതിബദ്ധതയുടെ മികച്ച മാതൃകകൾ സൃഷ്ടിക്കുന്ന സേനയാണ് കേരള പോലീസ്: മുഖ്യമന്ത്രി

ഔദ്യോഗിക കൃത്യനിർവഹണത്തോടൊപ്പം സമയം കണ്ടെത്തി പഠനം നിലച്ചു പോയ വിദ്യാർഥികൾക്ക് ഹോപ് പദ്ധതിയിലൂടെ സഹായം നൽകിയ കേരള പോലീസ് പ്രവർത്തനം മാതൃകാപരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന പോലീസിന്റെ പ്രധാനപ്പെട്ട സോഷ്യൽ പോലീസിംഗ് പദ്ധതികളായ ഹോപ്പ് (ഹെൽപ്പിംഗ് അതേർസ് പ്രൊമോട്ട് എഡ്യുക്കേഷൻ), എസ്.പി.സി. (സ്റ്റുഡന്റ് പോലീസ് കേഡറ്റ്) എന്നിവയുടെ പൂർവ്വവിദ്യാർത്ഥി സംഗമം തൈക്കാട് പോലീസ് ട്രെയിനിംഗ് കോളേജിൽ നടന്ന ചടങ്ങിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഹോപ്, എസ് പി സി എന്നീ പദ്ധതികൾ സംസ്ഥാന സർക്കാരിന്റെ…

Read More

പ്രണയത്തെച്ചൊല്ലി സ്വകാര്യ ആശുപത്രിയിൽ സംഘർഷം.

കാസർകോട്: പ്രണയത്തെച്ചൊല്ലി സ്വകാര്യ ആശുപത്രിയിൽ സംഘർഷം. കാസർകോട് പടന്നക്കാടാണ് സംഭവം. കാഞ്ഞങ്ങാട് സ്വദേശികളായ യുവാവും യുവതിയും തമ്മിലുള്ള പ്രണയബന്ധമാണ് സ്വകാര്യ ആശുപത്രിയിലെ മർദ്ദനത്തിൽ കലാശിച്ചത്. ഒരു മാസം മുമ്പാണ് സംഭവങ്ങളുടെ തുടക്കം. യുവതിയുടെ ബന്ധുക്കൾ യുവാവിനെയും സുഹൃത്തുക്കളെയും ഒരുമാസം മുമ്പ് മർദ്ദിച്ചിരുന്നു. ഇതിന് പ്രതികാരം ചെയ്യാൻ യുവാവും സുഹൃത്തുക്കളും എത്തിയപ്പോൾ വീണ്ടും സംഘർഷമുണ്ടായി. ഈ സംഘർഷത്തിനിടെ യുവാവിനും കൂട്ടർക്കും വീണ്ടും മാരകമായി മർദ്ദനമേറ്റു. ഇതിനു പിന്നാലെയാണ് യുവാവും സുഹൃത്തുക്കളും സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയപ്പോൾ…

Read More

ഒക്ടോബര്‍ മുതല്‍ 25 രൂപ നിരക്കില്‍ 20 കിലോ അധിക അരി; സപ്ലൈകോയില്‍ മൂന്ന് സാധനങ്ങള്‍ക്ക് വില കുറച്ചു

തിരുവനന്തപുരം: സപ്ലൈകോ തിങ്കളാഴ്ച മുതല്‍ വെളിച്ചെണ്ണ, തുവരപ്പരിപ്പ്, ചെറുപയര്‍ എന്നിവ വില കുറച്ച് വില്‍ക്കും. സബ്സിഡിയുള്ള ശബരി വെളിച്ചെണ്ണയ്ക്ക് ലിറ്ററിന് 20 രൂപയും സബ്സിഡിയിതര വെളിച്ചെണ്ണയ്ക്ക് 30 രൂപയുമാണ് കുറച്ചത്. 319 രൂപയാണ് പുതിയ വില. സബ്സിഡിയിതര വെളിച്ചെണ്ണയ്ക്ക് 359 രൂപയും. കേര വെളിച്ചെണ്ണയുടെ വില 429 രൂപയില്‍നിന്ന് 419 ആയി. സബ്സിഡി തുവര പരിപ്പിനും ചെറുപയറിനും കിലോയ്ക്ക് അഞ്ചുരൂപ വീതമാണ് കുറച്ചത്. യഥാക്രമം 88 , 85 രൂപ എന്നിങ്ങനെയാണ് പുതുക്കിയ വില. ഒക്ടോബര്‍ മുതല്‍…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial