രാജ്യത്ത് ജിഎസ്ടി പരിഷ്കരണം നിലവിൽ വന്നു

ന്യൂഡൽഹി: രാജ്യത്ത് ജിഎസ്ടി പരിഷ്കരണം നിലവിൽ വന്നു. മുമ്പ് നാല് സ്ലാബുകളായിരുന്നു ജിഎസ്ടിയിൽ ഉണ്ടായിരുന്നതെങ്കിൽ ഇന്നു മുതൽ രണ്ട് സ്ലാബുകൾ മാത്രമാണുള്ളത്. ഇതോടെ അവശ്യവസ്തുക്കൾ ഉൾപ്പെടെയുള്ള സാധനങ്ങളുടെ വില കുറയും. ജിഎസ്ടി പരിഷ്കരണത്തിന്റെ ഫലമായി 413 ഉത്‌പന്നങ്ങളുടെ വിലയാണ് കുറയുന്നത്. ഇതിലൂടെ ഖജനാവിന് 48,000 കോടിയുടെ നഷ്ടമുണ്ടാകും എന്നാണ് വിലയിരുത്തൽ. അതേസമയം, ജനങ്ങൾക്ക് വലിയ ഗുണമാണ് പുതിയ ജിഎസ്ടി ഘടനയിലൂടെയുണ്ടാകുക. രാജ്യത്ത് ജിഎസ്ടിയിൽ നിലവിലുണ്ടായിരുന്ന 12 ശതമാനം, 28 ശതമാനം സ്ലാബുകളാണ് ഒഴിവാക്കിയത്. ഇന്നുമുതൽ അഞ്ച് ശതമാനം,…

Read More

മാധ്യമപ്രവര്‍ത്തകരോട് ക്ഷോഭിച്ച് രാജീവ് ചന്ദ്രശേഖര്‍ ;നിങ്ങള്‍ ഏതു ചാനലാ ? മതി, അവിടെ ഇരുന്നാ മതി

തിരുവനന്തപുരം: ബിജെപി കൗണ്‍സിലര്‍ തിരുമല അനിലിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കു പ്രകോപിതനായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. തിരുമല അനിലിന്റെ മരണം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തതുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം. ഇതിനെ ഗുരുതരവിഷയമായി കാണുന്നത് സിപിഎമ്മിന്റെ തന്ത്രമാണെന്നും വരുംദിവസങ്ങളില്‍ സത്യം പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. അനിലിന്റെ ആത്മഹത്യയ്ക്ക് പിന്നില്‍ സിപിഎമ്മിന്റെ ഭീഷണിയാണെന്നും അദ്ദേഹം ആരോപിച്ചു. ഇതൊരു പുതിയ സിപിഎം തന്ത്രമാണെന്നും നേതാക്കളെ നേരിട്ട് ഭീഷണിപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തില്‍ ചോദ്യങ്ങള്‍ ഉന്നയിച്ച…

Read More

മിൽമ ഉത്പന്നങ്ങൾക്ക് വില കുറയും

തിരുവനന്തപുരം: ചരക്ക് സേവന നികുതിയുടെ പരിഷ്‌കരണത്തിന് പിന്നാലെ മില്‍മ ഉത്പന്നങ്ങള്‍ക്കും വിലകുറയും. നെയ്യ്, വെണ്ണ, പനീര്‍, ഐസ്‌ക്രീം തുടങ്ങി നൂറിലധികം ഉത്പന്നങ്ങളുടെ വിലയിലാണ് കുറവ് സംഭവിക്കുകയെന്ന് മില്‍മ അധികൃതരർ അറിയിച്ചു. പുതുക്കിയ ചരക്ക് സേവന നികുതി നിരക്കുകൾ പ്രാബല്യത്തില്‍ വരുന്ന തിങ്കളാഴ്ച മുതല്‍ വിലക്കുറവും നിലവില്‍ വരും. നെയ്യ്, വെണ്ണ, പനീര്‍ എന്നിവയുടെ വിലയില്‍ ഏഴ് ശതമാനത്തോളം കുറവാണ് ഉണ്ടാവുക. ഐസ്‌ക്രീമിന് 12 മുതല്‍ 13 ശതമാനം വരെ വിലക്കുറവ് ഉണ്ടാകും. പുതിയ നിരക്കുകൾ മില്‍മ അധികൃതർ…

Read More

പഞ്ചായത്ത് പ്രസിഡന്റിന് വോട്ട് ചെയ്യാത്തതിന് ബുൾഡോസർ ഉപയോഗിച്ച് വീട് തകർത്തുവെന്ന് പരാതി

റായ്പൂർ: ഛത്തീസ്ഗഡിലെ ബെമെതാര ജില്ലയിൽ ഈ വർഷം നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പഞ്ചായത്ത് പ്രസിഡന്റിന് വോട്ട് ചെയ്യാത്തതിന് ബുൾഡോസർ ഉപയോഗിച്ച് വീട് തകർത്തുവെന്ന് പരാതി. കുടുംബത്തെ സാമൂഹികമായി ബഹിഷ്കരിക്കുകയും ചെയ്‌തെന്നാണ് പരാതിയിൽ പറയുന്നത്. ഗദാമോദ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മഹാജൻ മൻഹാരെയുടെ നിർദേശപ്രകാരമാണ് കുടുംബത്തെ ഗ്രാമം ഒറ്റപ്പെടുത്തുകയും വീട് തകർക്കുകയും ചെയ്തത്. ഇരയുടെ കുടുംബവും പഞ്ചായത്ത് പ്രസിഡന്റും റായ്പൂരിൽ നിന്ന് ഏകദേശം 80 കിലോമീറ്റർ അകലെയുള്ള ബെമെതാരയിലെ നവഗഡ് തഹസിൽ ഗദാമോദ് ഗ്രാമപഞ്ചായത്തിലെ സത്നാമി (പട്ടികജാതി) സമുദായത്തിൽ…

Read More

ദാദാ സാഹിബ് ഫാൽക്കേ പുരസ്കാരം മോഹൻലാലിനല്ല,ഫാൽക്കേയ്ക്ക് ‘മോഹൻലാൽ അവാർഡ്’ നൽകണം: രാം ഗോപാൽ വർമ

ഇന്ത്യന്‍ ചലച്ചിത്രമേഖലയിലെ പരമോന്നത ബഹുമതിയായ ദാദാ സാഹിബ് ഫാല്‍ക്കേ പുരസ്‌കാരം നേടിയ മോഹന്‍ലാലിനെ അഭിനന്ദിച്ച് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ. എക്‌സ് പോസ്റ്റിലൂടെയാണ് രാം ഗോപാല്‍ വര്‍മയുടെ അഭിനന്ദനം. ആദ്യ ചലച്ചിത്രം എടുത്ത സംവിധായകന്‍ എന്നതിനപ്പുറം ദാദാ സാഹിബ് ഫാല്‍ക്കേയെ കുറിച്ച് തനിക്ക് കൂടുതലൊന്നും അറിയില്ല. ആ സിനിമ കണ്ടിട്ടുമില്ല, കണ്ടവരെ പരിചയവുമില്ല. പക്ഷേ, മോഹന്‍ലാലിനെ കാണുകയും അറിയുകയും ചെയ്യും. ദാദാ സാഹിബ് ഫാല്‍ക്കേയ്ക്ക് ഒരു മോഹന്‍ലാല്‍ അവാര്‍ഡാണ് കൊടുക്കേണ്ടത്. എന്നാണ് രാം ഗോപാല്‍ വര്‍മയുടെ എക്‌സ്…

Read More

തെങ്ങ് കടപുഴകി വീണ് മരിച്ച തൊഴിലാളി സ്ത്രീകളുടെ കുടുബത്തിന് 2 ലക്ഷം രൂപ വീതം ധനസഹായം നൽകാൻ തീരുമാനിച്ച് സർക്കാർ

തിരുവനന്തപുരം: നെയ്യാറ്റിൻകര കുന്നത്തുകാലിൽ തൊഴിലുറപ്പ് ജോലിക്കിടെ തെങ്ങ് കടപുഴകി വീണ് മരിച്ച തൊഴിലാളി സ്ത്രീകളുടെ കുടുബത്തിന് ധനസഹായം നൽകാൻ തീരുമാനിച്ച് സർക്കാർ. രണ്ട് പേരുടെയും കുടുംബത്തിന് രണ്ട് ലക്ഷം രൂപ വീതം ധനസഹായം നൽകാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. തൊഴിലുറപ്പ് നിയമപ്രകാരം മരിച്ചവരുടെ കുടുംബം ധനസഹായത്തിന് അർഹരാണ്. നിയമപരമായ അവകാശികൾക്ക് 15 ദിവസത്തിനകം തുക കൈമാറുമെന്നും സർക്കാർ പ്രതിനിധികൾ അറിയിച്ചു. അതേസമയം അപകടത്തിൽ പരിക്കേറ്റ അഞ്ച് തൊഴിലാളികളുടെയും ചികിത്സ ചെലവുകൾ എൻആർഇജിഎസ് (NREGS) വഹിക്കും. മാത്രമല്ല തൊഴിലുറപ്പ് നിയമമനുസരിച്ച്…

Read More

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല; പവന് 82,240

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 82,240 ആണ്. ഒരുഗ്രാം സ്വര്‍ണത്തിന് 10,280 രൂപയാണ്. ബുധന്‍ വ്യാഴം ദിവസങ്ങളിലായി 560 രൂപ കുറഞ്ഞ സ്വര്‍ണവിലയില്‍ പവന് 120 രൂപയായിരുന്നു വെള്ളിയാഴ്ച മാത്രം വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 81,640 രൂപയായി. ദീര്‍ഘകാലത്തേക്ക് സ്വര്‍ണവില വര്‍ധനവ് തുടരാനാണ് സാധ്യതയെന്ന് മുംബൈ ആസ്ഥാനമായുള്ള റിഫൈനര്‍ ഓഗ്മോണ്ടിലെ ഗവേഷണ മേധാവി റെനിഷ ചൈനാനിയുടെ അഭിപ്രായം. സെന്‍ട്രല്‍ ബാങ്കുകളില്‍ നിന്നും ഇടിഎഫുകളില്‍ നിന്നുമുള്ള ഡിമാന്‍ഡ്…

Read More

മോഹൻലാലിന് ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാരം

ന്യൂഡൽഹി: നടൻ മോഹൻലാലിന് ദാദാ സാഹെബ് ഫാൽക്കെ പുരസ്‌കാരം. ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ പരമോന്നത പുരസ്‌കാരമാണിത്. ചലച്ചിത്ര മേഖലക്ക് നൽകിയ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം. 2023ലെ പുരസ്‌കാരമാണ് മോഹൻലാലിന് ലഭിച്ചിരിക്കുന്നത്. ചൊവ്വാഴ്ച ദേശീയ ചലച്ചിത്ര പുരസ്‌കാര വേദിയിൽ മോഹൻലാലിന് അവാർഡ് സമ്മാനിക്കും Share on FacebookTweetFollow us

Read More

കൂട്ടുകാരോടൊപ്പം പുഴയിലിറങ്ങിയ സ്കൂൾ വിദ്യാർത്ഥി മുങ്ങിമരിച്ചു

തൃക്കരിപ്പൂർ: സ്കൂൾ വിദ്യാർത്ഥി പുഴയിൽ മുങ്ങിമരിച്ചു. കൂട്ടുകാർക്കൊപ്പം പുഴയിലിറങ്ങിയ ഇളമ്പച്ചി ഗവ ഹയർ സെക്കന്ററി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി തൃക്കരിപ്പൂർ കടപ്പുറത്തെ ഇ.എം.പി മുഹമ്മദ് (13) ആണ് മരിച്ചത്. പാചക തൊഴിലാളി ഇ എം പി നിസാറിന്റെയും കെ പി സമീറയുടെയും മകനാണ്. സഹോദരി : ജുമാന. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ ഇടയിലക്കാട് പാലത്തിന് സമീപമാണ് സംഭവം നടന്നത്. കൂട്ടുകാരുമായി കുളിക്കാൻ എത്തിയതായിരുന്നു. പുഴയിലിറങ്ങിയ ഉടൻ വിദ്യാർത്ഥി മുങ്ങിത്താഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന കൂട്ടുകാരുടെ നിലവിളി കേട്ട്…

Read More

ലോട്ടറിക്ക് 40% GST ഭാഗ്യശാലികളുടെ എണ്ണം കുറയ്ക്കും; 5000 രൂപയുടെയും 1000 രൂപയുടെയും സമ്മാനങ്ങളുടെ എണ്ണം ചുരുക്കും.

ലോട്ടറിക്ക് നാല്‍പത് ശതമാനം ജിഎസ്ടി നിരക്ക് ഏര്‍പ്പെടുത്താനായി സാധാരണ ലോട്ടറിയുടെ സമ്മാനങ്ങളുടെ എണ്ണവും, എജന്റ് കമ്മീഷനുകളും കുറച്ചു. ആകെ സമ്മാനങ്ങളില്‍ 6500-ത്തോളമാണ് കുറച്ചത്. ആകെ ഒരുകോടി രൂപയിലധികം തുക സമ്മാനത്തുകയിലും കുറഞ്ഞു. ടിക്കറ്റ് വില മാറ്റമില്ലാതെ തുടരും.. തിങ്കളാഴ്ച മുതല്‍ പുതിയ ജിഎസ്ടി നിരക്കുകള്‍ നിലവില്‍ വരും. 28 ശതമാനമായിരുന്ന ലോട്ടറിയുടെ ജിഎസ്ടി 40 ശതമാനമായാണ് ഉയരുക. ടിക്കറ്റ് വില ഉയര്‍ത്താതെ ജിഎസ്ടി നിരക്ക് വര്‍ദ്ധന നടപ്പാക്കാന്‍ വേണ്ടിയാണ് സമ്മാനങ്ങളുടെ എണ്ണവും, കമ്മീഷനും സര്‍ക്കാര്‍ കുറച്ചത്.. ഉദാഹരണത്തിന്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial