പാലക്കാട്: പാലക്കാട് വൻ ലഹരി വേട്ട. വിവിധയിടങ്ങളിൽ നിന്നായി 12കിലോയോളം കഞ്ചാവ് എക്സൈസ് സംഘം പിടികൂടി. അഗളി, തൃത്താല എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് യുവാക്കൾ കഞ്ചാവുമായി പിടിയിലായത്.
അഗളിയിൽ രണ്ട് കിലോ കഞ്ചാവുമായി പെട്ടിക്കൽ സ്വദേശികളായ രജീഷ് (39) അഖിലേഷ് (20) എന്നിവരെയാണ് പിടികൂടിയത്. ഇവർ ഉപേക്ഷിച്ചതെന്ന് സംശയിക്കുന്ന കാറും കാറിൽ നിന്ന് എട്ട് കിലോ കഞ്ചാവും പിടിച്ചെടുത്തു.
തൃത്താലയിൽ രണ്ട് ആസം സ്വദേശികളാണ് കഞ്ചാവുമായി പിടിയിലായത്. ഇവരിൽ നിന്ന് രണ്ട് കിലോ കഞ്ചാവ് പിടിച്ചെടുത്തു. ഇരു ചക്ര വാഹനത്തിൽ കടത്തിക്കൊണ്ടുവരികയായിരുന്ന കഞ്ചാവുമായി ആസാം സ്വദേശികളായ മിറാസുൽ ഇസ്ലാം (23), റസീതുൽ ഇസ്ലാം (22) എന്നിവരാണ് അറസ്റ്റിലായത്.
