അഹമ്മദാബാദ്: അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയിത്തിൽ ഇന്ത്യ- ഓസ്ട്രേലിയ ലോകകപ്പ് ഫൈനൽ പുരോഗമിക്കവെ പലസ്തീൻ അനുകൂല പ്രതിഷേധവുമായി യുവാവ്. ഇന്ത്യയുടെ ബാറ്റിങിനിടെയാണ് സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് യുവാവ് ഗ്രൗണ്ടിലേക്ക് ഓടിയെത്തിയത്. പലീനിൽ ബോംബാക്രമണം അവസാനിപ്പിക്കുക, പലസ്തീനിനെ സ്വതന്ത്രമാക്കുക എന്നീ വാചകങ്ങൾ എഴുതിയ ടീ ഷർട്ട് ധരിച്ചെത്തിയ യുവാവ് പലസ്തീൻ പതാക ഉപയോഗിച്ചുകൊണ്ടുള്ള മാസ്‌കും ധരിച്ചിരുന്നു.
പിച്ചിന് സമീപത്തേക്ക് ഓടിയെത്തിയ ഇയാൾ ഇയാൾ വിരാട് കോലിയെ ആലിംഗനം ചെയ്യാനും ശ്രമിച്ചു. സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിന് ഇയാളെ അഹമ്മദാബാദിൽ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. പിന്നാലെ മൽസരം തടസപ്പെട്ടെങ്കിലും ഉടൻ തന്നെ പുനരാരംഭിക്കുകയായിരുന്നു. സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.