തിരുവനന്തപുരം: പാലോട് രവി തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് സ്ഥാനം രാജി വച്ചു. സ്വന്തം പഞ്ചായത്തിൽ പാർട്ടിക്ക് ഭരണം നഷ്ടപ്പെട്ടതിനെ തുടർന്നാണ് രാജി.
പെരിങ്ങമല പഞ്ചായത്ത് ഭരണമാണ് യുഡിഎഫിനു നഷ്ടമായത്. കോൺഗ്രസുകാരനായ പ്രസിഡന്റ് കഴിഞ്ഞ ദിവസം സിപിഎമ്മിൽ ചേർന്നിരുന്നു. ഇതോടെയാണ് ഭരണം പോയത്.
ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജിയെന്ന് പാലോട് രവി പറഞ്ഞു.

