ഇന്ന് മുതൽ പാർലമെന്റ് സമ്മേളനം പുതിയ മന്ദിരത്തിൽ; പ്രധാനമന്ത്രി ഭരണഘടന കൈയ്യിലേന്തി പ്രവേശിക്കും

ഇന്ന് മുതൽ പാർലമെന്റ് സമ്മേളനം പുതിയ മന്ദിരത്തിൽ നടക്കും. രാവിലെ ഒമ്പതരക്ക് ഫോട്ടോ സെഷന് ശേഷം പഴയ മന്ദിരത്തിലെ സെൻട്രൽ ഹാളിൽ പ്രത്യേക സമ്മേളനം ചേരുകയും, തുടർന്ന് പ്രധാനമന്ത്രി ഭരണഘടനയുമായി പഴയ മന്ദിരത്തിൽ നിന്ന് പുതിയ മന്ദിരത്തിലേക്ക് എത്തുകയും ചെയ്തു. കേന്ദ്രമന്ത്രിമാരും ലോക്സഭകളും അദ്ദേഹത്തെ അനുഗമിക്കുകയും ചെയ്യും. ശേഷം പുതിയ പാർലമെന്റ് മന്ദിരത്തിൽ ലോക്സഭയും രാജ്യസഭയും ചേരും.

1.15 ന് ലോക്സഭയും 2.15 ന് രാജ്യസഭയും ചേരും. രണ്ട് അജണ്ടകൾ മാത്രമാണ് ഇന്നത്തെ യോഗത്തിലുള്ളത്. വനിതാ സംവരണ ബിൽ ഉൾപ്പെടെയുള്ളവ നാളെയായിരിക്കും നടക്കുക. വനിതാ സംവരണ ബിൽ നടപ്പാക്കുക 2029ലെ പാർലമെന്റ് തെരഞ്ഞെടുപ്പിലായിരിക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. എല്ലാ നിയമസഭകളുടെയും അംഗീകാരം ആറു മാസത്തിൽ കിട്ടാനിടയില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്. മണ്ഡല പുനർനിർണ്ണയവും കൂടി പൂർത്തിയായ ശേഷമാകും സംവരണ സീറ്റുകൾ തീരുമാനിക്കുക. അതേസമയം പുതിയ പാർലമെന്റ് മന്ദിരത്തിലെ ആദ്യ ബിൽ വനിതാ സംവരണം തന്നെയാകുമെന്നാണ് കരുതുന്നത്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: