Headlines

പരിശോധനയ്ക്കിടെ വാഹനത്തിൽ ഹൃദയം, കരൾ തുടങ്ങിയ അവയവങ്ങളുടെ ഭാഗങ്ങൾ; ദുർമന്ത്രവാദത്തിനായെന്ന് സംശയം

തേനി :കേരളത്തില്‍ നിന്ന് തേനിയിലേക്ക് കാറില്‍ കടത്തിയ മനുഷ്യന്റേതെന്ന് സംശയിക്കുന്ന ശരീര ഭാഗങ്ങള്‍ പിടികൂടി. തേനി ഉത്തമ പാളയത്ത് പോലീസ് പരിശോധനയിലാണ് നാവ്, കരള്‍, ഹൃദയം തുടങ്ങിയ അവയവങ്ങള്‍ കണ്ടെത്തിയത്. ഇത് മനുഷ്യന്റേത് തന്നെയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. ശാസ്ത്രീയ പരിശോധനകള്‍ ഉടന്‍ നടത്തി ഇക്കാര്യം സ്ഥിരീകരിക്കാനാണ് പൊലീസിന്റെ നീക്കം.സംഭവത്തില്‍ മൂന്ന് പേര്‍ പോലീസ് കസ്റ്റഡിയിലായി. ഇവര്‍ വണ്ടി പെരിയാറിലെ ഒരു ഹോട്ടലില്‍ തങ്ങിയിരുന്നതായും പത്തനംതിട്ട ജില്ലയില്‍ നിന്നാണ് അവയവങ്ങള്‍ വാങ്ങിയതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.കണ്ടെത്തിയ അവയവ ഭാഗങ്ങള്‍ പൂജ ചെയ്ത നിലയിലാണ്. ശരീരഭാഗങ്ങള്‍ വീട്ടില്‍ സൂക്ഷിച്ചാല്‍ ഐശ്വര്യം വര്‍ദ്ധിക്കുമെന്നതിനാലാണ് കൊണ്ടുപോയതെന്നാണ് പൊലീസിന്റെ പ്രാഥമിക വിവരം.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: