സിനിമയിലും മിനിസ്ക്രിനീലും സജീവമായ നടിയാണ് പാർവതി ആർ കൃഷ്ണ.തന്റെ ഫോട്ടോഷൂട്ടിലെ ചിത്രങ്ങൾ വളരെ മോശമായ രീതിയിൽ പ്രചരിപ്പിച്ചവർക്കെതിരെ ഗുരുതര വിമർശനവുമായി എത്തിയിരിക്കുകയാണ് അവർ. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെ തന്റെ ചിത്രങ്ങൾ മോശമായി ഉപയോഗിച്ചവർക്കെതിരേ നല്ല പണി കൊടുത്തെന്നും പാർവതി പറയുന്നു.
വസ്ത്രധാരണത്തിൽ ശ്രദ്ധിച്ച്, ശരീരഭാഗങ്ങൾ ഫോക്കസ് ചെയ്യാതെ അതീവ ശ്രദ്ധയോടെ ചെയ്യുന്ന തന്റെ ചിത്രങ്ങളാണ് താൻ പോസ്റ്റ് ചെയ്യാറുള്ളതെന്നും അതാണ് തനിക്ക് കംഫർട്ടെന്നും അവർ പറയുന്നുണ്ട്. എന്നാൽ ഷൂട്ടിന്റെ ബിഹൈൻഡ് ദ സീനിലുള്ള വീഡിയോയിൽ നിന്നും മോശമായ രീതിയിൽ ചിത്രങ്ങളെടുത്തു പ്രചരണം നടത്തിയതിനെക്കുറിച്ചാണ് നടി രോഷത്തോടെ പ്രതികരിക്കുന്നത്. അത്തരക്കാർക്ക് പണി കൊടുത്തെന്നും ബാക്കിയുള്ളവർക്ക് കൊടുക്കാൻ പോവുകയാണെന്നുമാണ് അവർ വ്യക്തമാക്കി.
പാർവതിയുടെ വാക്കുകൾ ഇങ്ങനെയാണ്-‘വളരെ സീരിയസും അതുപോലെ വളരെയധികം വിഷമമുണ്ടാക്കിയതുമായ കാര്യം പറയാൻ വേണ്ടിയിട്ടാണ് ഈ വീഡിയോ ചെയ്യുന്നത്. ഞാൻ പൊതുവേ ഒരുപാട് ഫോട്ടോഷൂട്ട് ചെയ്യുന്ന ആളാണ്. കഴിഞ്ഞ ദിവസം ബീച്ചിൽ നിന്നും ഫോട്ടോഷൂട്ട് ചെയ്ത് സമയത്ത് നേവലോ ക്ലീവേജോ ഒന്നും വരാതിരിക്കാൻ ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.അങ്ങനെ കാണിക്കുന്നതിൽ ഞാൻ ഒട്ടും കംഫർട്ടബിൾ അല്ലാത്തതു കൊണ്ടാണ്.
എന്റെ ഫോട്ടോഗ്രാഫറായ രേഷ്മ ഈ ഫോട്ടോഷൂട്ടിന്റെ ബിഹൈൻഡ് ദ സീൻ യൂട്യൂബിൽ അപ്ലോഡ് ചെയ്ത സമയത്ത് രോമാഞ്ചം മീഡിയ എന്ന് ഭയങ്കര പേരുള്ള ഒരു മീഡിയ, അതിലെ ഏതോ ഒരു വൈഡ് ഷോട്ടിൽ എന്റെ നേവൽ കാണുന്നത് പോലെ ആകുന്നുണ്ടായിരുന്നു. ആ വൈഡ് ഷോട്ടിൽ നിന്നും കഷ്ടപ്പെട്ട് സൂം ചെയ്ത് ഈ സീൻ കട്ട് ചെയ്ത് എടുത്തു.എന്നിട്ട് രോമാഞ്ചം എന്ന പേരുള്ള മീഡിയ അവരുടെ ചാനലിൽ പോസ്റ്റ് ചെയ്തു. വേറെയും ഒരുപാട് പേജുകളിൽ ഇട്ടിട്ടുണ്ട്. ഇന്ന് അവരുടെ അക്കൗണ്ട് പൂട്ടിക്കാവുന്ന കാര്യങ്ങളൊക്കെ ഞാൻ ചെയ്തു. അതോടെ അവരുടെ അക്കൗണ്ടും പോയി. ആരും ഇതിനൊക്കെ പ്രതികരിക്കാത്തത് കൊണ്ടാവും.’
തന്റെ ഫോട്ടോ ആവശ്യമില്ലാത്ത മ്യൂസിക് ഒക്കെ കേറ്റി ഇടുന്നത് തനിക്കിഷ്ടമല്ലെന്നും ആരുടെയൊക്കെ അക്കൗണ്ടിൽ അത് വരുമോ അതൊക്കെ പോകാനുള്ളത് താൻ ചെയ്യുമെന്നും പാർവതി വ്യക്തമാക്കിട്ടുണ്ട്.ആവശ്യമില്ലാതെ തന്റെ അടുത്ത് കൊഞ്ചനോ കുഴയാനോ വരാൻ താൽപര്യമുണ്ടെങ്കിൽ തന്റെ വായിൽ ഇരിക്കുന്ന പച്ചതെറി കേൾക്കും. ബാക്കിയുള്ളവർ ആരും റിയാക്ട് ചെയ്യാത്തത് എന്താണെന്ന് അറിയില്ലെന്നും ഇതിനൊപ്പം പാർവ്വതി പറയുന്നുണ്ട്.
എന്റെ ഒരു വീഡിയോയോ ഫോട്ടോയോ ആവശ്യമില്ലാത്ത രീതിയിൽ ഇടുകയോ, അതിൽ കിടന്നു പണിയുകയോ ചെയ്താൽ നല്ല പണി വാങ്ങിക്കും. ഇത് ഭീഷണി ഒന്നുമല്ല, എന്റെ വ്യക്തിസ്വാതന്ത്ര്യം വെച്ച് പറഞ്ഞതാണ്. ഇതിനെതിരെ ലീഗലായി ഞാൻ നീങ്ങിയിരിക്കും. നിയമപരമായി മുന്നോട്ടു പോകുമെന്ന് എല്ലാവരും വന്ന് വെറുതെ പറയുന്നതുപോലെ പറഞ്ഞതല്ല. ഞാൻ പോയിരിക്കും. അങ്ങനെയാണ് അവന്റെ അക്കൗണ്ട് പോയത്. അതുപോലെ മറ്റുള്ളവരുടെ പേജും ഞാൻ കളയും. അതിലും നല്ലത് എന്ത് രോമാഞ്ചം ആണെങ്കിലും എത്ര കുളിര് കോരിപ്പിക്കുന്ന സാധനം ആണെങ്കിലും ശരി, ആവശ്യമില്ലാതെ എന്റെ സാധനങ്ങൾ ഇട്ടാൽ പണി കിട്ടും,’ എന്നുമാണ് പാർവതി പറയുന്നത്. നിരവധിയാളുകളാണ് പാർവതിയുടെ നിലപാടിൽ പ്രശംസിച്ച് കമന്റുകളിട്ടിരിക്കുന്നത്. ഇങ്ങനെയൊക്കെ പ്രതികരിക്കണം, ചെയ്തത് നന്നായി എന്നൊക്കെയാണ് കമന്റുകൾ വന്നിരിക്കുന്നത്