കോന്നി: പത്തനംതിട്ട കോന്നിയിൽ പുലിയുടെ ആക്രമണത്തിൽ ആട് ചത്തു. വരിക്കാഞ്ഞേലിൽ കിടങ്ങിൽ വീട്ടിൽ അനിലിൻറെ ആടിനെയാണ് പുലി കടിച്ചു കൊന്നത്. രാത്രി 12 മണിക്കായിരുന്നു സംഭവം. ആടിന്റെ ബഹളം കേട്ടെത്തിയ വീട്ടുകാർ പുലി ആടിനെ ആക്രമിക്കുന്നതാണ് കണ്ടത്.
തുടർന്ന് വീട്ടുകാർ ബഹളം വെച്ചതോടെ പുലി ആടിനെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.
രണ്ട് ആടുകളെ കാണാനില്ല. തുടർന്ന് വിവരം അറിയിച്ചതിനെ തുടർന്ന് ഞള്ളൂർ താലൂക്ക് റെഞ്ചിലെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ അറിയിച്ചു. പ്രദേശത്ത് പുലിയുടെ ഉണ്ടെന്ന് പ്രദേശവാസികൾ അറിയിച്ച സാഹചര്യത്തിൽ കാമറയും കൂടും സ്ഥാപിക്കാൻ വനം വകുപ്പ് നീക്കം തുടങ്ങി