പത്തനംതിട്ട ശാരിക കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം കഠിന തടവ്





പത്തനംതിട്ട: പത്തനംതിട്ടയില്‍ 17 വയസ്സുകാരിയെ മുത്തച്ഛന് മുന്നിലിട്ട് തീ കൊളുത്തിക്കൊന്ന കേസില്‍ പ്രതി സജിലിന് ജീവപര്യന്തം കഠിന തടവ്. രണ്ടുലക്ഷം രൂപ പിഴയടയ്ക്കണമെന്നും കോടതി. പിഴത്തുക ശാരികയുടെ മാതാപിതാക്കള്‍ക്ക് നല്‍കും.




2017 ല്‍ കടമ്മനിട്ടയില്‍ പ്ലസ്ടൂ വിദ്യാര്‍ഥിനി ശാരികയെ തീ കൊളുത്തിക്കൊന്ന കേസിലാണ് വിധി. അയല്‍വാസിയും കാമുകനുമായ സജിലാണ് പ്രതി. വിളിച്ചിട്ട് കൂടെച്ചെല്ലാന്‍ വിസമ്മതിച്ചതിന് ആയിരുന്നു പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. പത്തനംതിട്ട അഡീഷണല്‍ പ്രിന്‍സപ്പല്‍ കോടതിയുടേതാണ് വിധി.





പ്രതി കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. പെണ്‍കുട്ടിയുടെ മരണമൊഴിയും പ്രതിക്ക് ശരീരത്തിലേറ്റ പൊള്ളലും കേസില്‍ നിര്‍ണായക തെളിവായി. പെണ്‍കുട്ടിയുടെ മരണമൊഴിയും പ്രതിക്ക് ശരീരത്തിലേറ്റ പൊള്ളലും കേസില്‍ നിര്‍ണായക തെളിവായി. ശാരികയോട് പ്രതി നിരന്തരം പ്രണയാഭ്യര്‍ഥന നടത്തിയിരുന്നു. ഇയാളുടെ ശല്യം സഹിക്കാനാകാതെ വന്നപ്പോള്‍ ശാരിക ബന്ധുവീട്ടിലേക്ക് മാറി.

2017 ജൂലൈ 14ന് പ്രതി അവിടെയെത്തി തനിക്കൊപ്പം ഇറങ്ങിവരണമെന്ന് നിര്‍ബന്ധിച്ചു. ഇതിന് വഴങ്ങാതെ വന്നപ്പോഴായിരുന്നു ആക്രമണം. കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ ശാരികയുടെ ശരീരത്തില്‍ ഒഴിച്ച് തീകൊളുത്തി.

ഗുരുതരമായി പരിക്കേറ്റ ശാരികയെ ആദ്യം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലുമെത്തിച്ചു. വിദഗ്ധ ചികിത്സയ്ക്കായി പിന്നീട് ഹെലികോപ്റ്റര്‍ മാര്‍ഗം കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റി. കോയമ്പത്തൂരില്‍ ചികിത്സയിലിരിക്കെ ജൂലൈ 22 ന് ശാരിക മരിച്ചു. മരണമൊഴിയും പ്രതിക്ക് ശരീരത്തിലേറ്റ പൊള്ളലും പ്രധാന തെളിവായി പ്രോസിക്യൂഷന്‍ കോടതിയില്‍ അവതരിപ്പിച്ചു. ശാരികയുടെ മുത്തച്ഛന്‍ സംഭവത്തിന് സാക്ഷിയായിരുന്നു. എന്നാല്‍ കേസിലെ വിചാരണ തുടങ്ങും മുന്‍പ് മുത്തച്ഛന്‍ മരിച്ചു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: