പോളിന്റെ മരണം: മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു


കല്‍പ്പറ്റ: വയനാട് പുൽപ്പള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വനം വകുപ്പ് വാച്ചറായ പോളിന്റെ മരണത്തില്‍ യഥാസമയം ചികിത്സ ലഭിച്ചില്ലെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. വയനാട് ജില്ലാ കളക്ടറും വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടും ആക്രമണത്തെകുറിച്ച് അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആക്ടിംങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ.ബൈജുനാഥ് ആവശ്യപ്പെട്ടു.

പോളിന്റെ മകൾ തന്നെയാണ് ഇന്നലെ മതിയായ ചികിത്സ ലഭിച്ചിരുന്നില്ലെന്ന കാര്യം വ്യക്തമാക്കിയത്. 9.40 ന് പോളിനെ മാനന്തവാടി ആശുപത്രിയിലെത്തിച്ചെന്നാണ് മകള്‍ സോന പോള്‍ പറഞ്ഞത്. എന്നിട്ടും ഒരു മണിക്കാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയതെന്ന് മകള്‍ പറഞ്ഞു. കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. അടുത്ത മാസം വയനാട്ടില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: