ബിജെപി അംഗത്വം സ്വീകരിച്ച് പി സി ജോർജ്; ജനപക്ഷം ബിജെപിയിൽ ലയിച്ചു

ന്യൂഡൽഹി: പി സി ജോർജ് ബിജെപിയിൽ ചേർന്നു. പിസിയ്ക്കൊപ്പം മകൻ ഷോണും ബിജെപി അംഗത്വം സ്വീകരിച്ചു. ജനപക്ഷം ബിജെപിയിൽ ലയിച്ചു. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് എത്തിയാണ് ഇരുവരും അംഗത്വം സ്വീകരിച്ചത്.

പി.സി.ജോർജ്, ഷോൺ ജോർജ്, ജോർജ് ജോസഫ് കാക്കനാട് എന്നിവരാണ് ബിജെപി കേന്ദ്ര നേതൃത്വവുമായി സംസാരിക്കാൻ ഡൽഹിയിലെത്തിയത്. പ്രകാശ് ജാവഡേക്കർ, വി.മുരളീധരൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ബിജെപിയില്‍ ചേരണമെന്നാണ് പാര്‍ട്ടി അണികളുടെ പൊതുവികാരമെന്ന് പി.സി.ജോര്‍ജ് വ്യക്തമാക്കിയിരുന്നു.

കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖർ, വി.മുരളീധരൻ, ഒപ്പം കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവദേക്കർ, അനിൽ ആന്റണി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പാർട്ടി പ്രവേശനം. വൈകിട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ജനപക്ഷം സെക്കുലർ പാർട്ടിയിലെ മുഴുവൻ പ്രവർത്തകരും പി.സി

ജനപക്ഷം സെക്കുലർ പാർട്ടി നേതാവും പൂഞ്ഞാർ എംഎൽഎയുമായിരുന്ന പി.സി ജോർജ് കഴിഞ്ഞ ദിവസമാണ് ബിജെപിയിലേക്കുള്ള പ്രവേശനത്തെക്കുറിച്ച് പ്രഖ്യാപിച്ചത്. ഇന്ത്യയിൽ ഏറ്റവും മികച്ച പ്രവർത്തനം കാഴ്ചവച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് പിന്തുണ നൽകുന്നതാണ് ശരിയെന്നായിരുന്നു പി.സി ജോർജിന്റെ പ്രഖ്യാപനം. താനടക്കമുള്ള ജനപക്ഷം അംഗങ്ങൾ ബിജെപിയോട് ചേർന്ന് പ്രവർത്തിക്കാനാണ് ആഗ്രഹിക്കുന്നത്. അംഗത്വമെടുത്ത് ഔദ്യോഗിക ബിജെപി അംഗമാകാൻ തന്നെയാണ് എല്ലാ ജനപക്ഷം അംഗങ്ങളും താത്പര്യപ്പെടുന്നതെന്നും പി.സി ജോർജ് വ്യക്തമാക്കിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാൻ ബിജെപി ആവശ്യപ്പെട്ടാൽ മാത്രം മത്സരിക്കും. പാർട്ടിയിൽ ചേർന്നുകഴിഞ്ഞാൽ സ്ഥാനാർത്ഥിത്വം തീരുമാനിക്കുന്നത് പാർട്ടിയാണെന്നതിനാൽ നേതാക്കളുടെ നിർദ്ദേശപ്രകാരമായിരിക്കും നീക്കങ്ങൾ.

തുടർന്ന് ജനപക്ഷം അംഗങ്ങളുടെ മൂന്നംഗ സമിതി ഡൽഹിയിൽ എത്തിച്ചേരുകയും ബിജെപിയുടെ കേന്ദ്രനേതാക്കളുമായി ചർച്ച ചെയ്യുകയും ചെയ്തു. പി.സി ജോർജ്, ഷോൺ ജോർജ്, ജോർജ് ജോസഫ് എന്നിവരാണ് കേന്ദ്രനേതാക്കളെ കണ്ടത്. തുടർന്നാണ് പാർട്ടിയിലേക്കുള്ള ഔദ്യോഗിക പ്രവേശനം.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: