നെടുമങ്ങാട് : കെഎസ്ആർടിസി പേരൂർക്കട ഡിപ്പോയിൽ നിന്നും വട്ടപ്പാറയിലേക്ക് നടത്തിയിരുന്ന ബസ് സർവീസുകൾ കുറ്റിയാണി വരെ ദീർഘിപ്പിച്ചു.
യാത്രക്കാരുടെ നിരന്തരമായ ആവശ്യത്തെ തുടർന്ന് ഭക്ഷ്യ, പൊതു വിതരണ വകുപ്പ് മന്ത്രി അഡ്വ.
ജിആർ അനിൽ നടത്തിയ ഇടപെടലിലാണ് നടപടി.
പേരൂർക്കട – കുടപ്പനക്കുന്ന് – കല്ലയം – വട്ടപ്പാറ റൂട്ടിൽ ഓടിയിരുന്ന മുപ്പതിലേറെ ട്രിപ്പുകളാണ് കുറ്റിയാണി വരെ നീട്ടിയത്. രാവിലെ 5.50 മുതൽ 7.05 വരെയുള്ള നാല് സർവീസുകൾ ഒഴികെ, 7.40 മുതലുള്ള ട്രിപ്പുകൾ കിഴക്കേക്കോട്ടയിൽ നിന്നാവും പുറപ്പെടുക. യാത്രക്കാരുടെ ഏറെ നാളത്തെ കാത്തിരിപ്പിനാണ് ഭക്ഷ്യ മന്ത്രിയുടെ ഇടപെടലിനെ തുടർന്ന് പരിഹാരമായിരിക്കുന്നത്.
