ബെംഗളൂരു: വളർത്തു നായ ചത്തതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി. ബെംഗളൂരുവിലാണ് സംഭവം. ബെംഗളൂരു സ്വദേശിയായ രാജശേഖർ സി ആണ് മരിച്ചത്. നായയുടെ കഴുത്തിൽ കെട്ടിയിരുന്ന ബെൽറ്റ് ഉപയോഗിച്ച് തൂങ്ങി മരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് രാജശേഖറിന്റെ വളർത്തുനായ ബൗൺസി രോഗം ബാധിച്ച് മരിക്കുന്നത്. ഇതിൽ നിരാശയിലായിരുന്നു ഇയാളെന്ന് കുടുംബം പറയുന്നു.
അടുത്ത ദിവസം രാജശേഖറിനെ മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിനരികിൽ നിന്നും ആത്മഹത്യകുറിപ്പ് ഒന്നും കണ്ടെത്തിയിരുന്നില്ല. മരണത്തിൽ സംശയകരമായി ഒന്നും ഇല്ലെന്നാണ് പോലീസ് റിപ്പോർട്ട്.