താജ്മഹലിലെ ഉറൂസ് ആഘോഷം നിരോധിക്കണമെന്ന് ഹിന്ദു മഹാസഭയുടെ ഹർജി

ദില്ലി: താജ് മഹലിലെ ഉറൂസ് ആഘോഷത്തിനെതിരെ ഹിന്ദു മഹാസഭ കോടതിയിൽ ഹർജി നൽകി. ഉറൂസിന് നിരോധന ഉത്തരവ് ആവശ്യപ്പെട്ടാണ് ഹർജി. ആഗ്ര കോടതിയിലാണ് ഹർജി നൽകിയത്. ഉറൂസിന് താജ്‌മഹലിൽ സൗജന്യ പ്രവേശനം നൽകുന്നതിനെയും ഹർജിയിൽ എതിർപ്പ് ഉന്നയിച്ചിട്ടുണ്ട്. ഹർജി മാർച്ച് നാലിന് ആഗ്ര കോടതി പരിഗണിക്കും.

അതേസമയം, ഗ്യാൻവാപി മസ്ജിദിലെ അറയിൽ തുടർച്ചയായ മൂന്നാം ദിനവും പൂജ തുടർന്നു. കനത്ത സുരക്ഷയിലാണ് ഇന്ന് പുലർച്ചെ പൂജ നടന്നത്. വിഷയത്തിൽ മുസ്ലീം വ്യക്തി ബോർഡ് പ്രതിനിധികൾ അഭിഭാഷകരുമായി ചർച്ച നടത്തി. രാഷ്ട്രപതിയെ കാണാനും സമയം തേടിയിട്ടുണ്ട്.ആരാധനാലയങ്ങൾസംരക്ഷിക്കാനുള്ള നിയമം അട്ടിമറിക്കുന്നുവെന്ന് മുസ്ലീം വ്യക്തി നിയമ ബോർഡ് ആരോപിച്ചു.കാശിയിലും മഥുരയിലും ജില്ലാ കോടതി ഇടപെടൽ തടയണമെന്ന് സുപ്രീം കോടതിയിൽ ആവശ്യപ്പെടാനാണ് മുസ്ലീം വ്യക്തി നിയമ ബോർഡിന്റെ തീരുമാനം.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: