കേരളത്തിൽ കൂടുതല്‍കാലം മുഖ്യമന്ത്രി പദം വഹിച്ചവരുടെ പട്ടികയില്‍ പിണറായി വിജയന്‍ മൂന്നാം സ്ഥാനത്ത്
സംസ്ഥാനത്ത് കൂടുതല്‍കാലം മുഖ്യമന്ത്രി പദം വഹിച്ചവരുടെ പട്ടികയില്‍ പിണറായി വിജയന്‍ മൂന്നാം സ്ഥാനത്ത്. നേരത്തെ സി അച്യൂതമേനോനായിരുന്നു മൂന്നാം സ്ഥാനത്ത്. 2,640 ദിവസം, അതായത് ഏഴ് വര്‍ഷം രണ്ട് മാസം, 24 ദിവസവുമായിരുന്നു സി അച്യൂതമേനോന്റെ കാലാവധി.
കെ കരുണാകരന്‍ (3,246), ഇ കെ നായനാര്‍ (4,009) എന്നിവരാണ് പിണറായി വിജയന് മുന്നിലുള്ളത്. തുടര്‍ച്ചയായി രണ്ട് മന്ത്രിസഭകള്‍ക്ക് നേതൃത്വം നല്‍കാന്‍ അവസരം ലഭിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ മാത്രമാണ്.
സിക്കിം മുഖ്യമന്ത്രിയായിരുന്ന പവന്‍കുമാര്‍ ചാംലിങ്ങാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തി. 1994 ഡിസംബര്‍ 12 മുതല്‍ 2019 മെയ് 27 വരെ മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. രണ്ടാം സ്ഥാനത്ത് ഒഡിഷ മുഖ്യമന്ത്രി നവിന്‍ പട്‌നായിക് ആണ്.
നേരത്തെ രണ്ടാം സ്ഥാനത്ത് പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ജ്യോതി ബസു ആയിരുന്നു. അദ്ദേഹത്തിന്റെ കാലയളവ് മറികടന്നാണ് പട്‌നായിക് രണ്ടാമതെത്തിയത്. നവിന്‍ പട്‌നായിക് 23 വര്‍ഷവും 138 ദിവസവുമാണ് പിന്നിട്ടിരിക്കുന്നത്. ജ്യോതി ബസു 2000 നവംബര്‍ അഞ്ച് വരെ 23 വര്‍ഷവും137 ദിവസവുമാണ് പദവിയിലിരുന്നത്.

