തിരുവനന്തപുരം: എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ ഡോ. പി കെ മോഹൻലാൽ അന്തരിച്ചു. 78 വയസ്സായിരുന്നു. ഇന്നു പുലർച്ചെ തിരുവനന്തപുരം നാലാഞ്ചിറയിലെ സ്വവസതിയിൽ വെച്ചായിരുന്നു അന്ത്യം.
മുൻ ആയുർവേദ മെഡിക്കൽ എജ്യുക്കേഷൻ ഡയറക്ടറാണ്. തിരുവനന്തപുരം ആയുർവേദ കോളജിൽ പ്രൊഫസറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
കേരള ഭാഷാ ഇൻസ്റ്റിറ്റിയൂട്ട് പ്രസിദ്ധീകരിച്ച കേരളത്തിലെ ആയുർവേദ വിദ്യാഭ്യാസം എന്ന പുസ്തകം അടക്കം നിരവധി കൃതികളുടെ കർത്താവാണ്.
