Headlines

പ്ലസ്‌വണ്‍ ഒഴിവുള്ള സീറ്റുകളില്‍ പ്രവേശനം നേടാം

ഹയര്‍സെക്കണ്ടറി പ്ലസ്‌വണ്‍ അലോട്ട്മെന്റുകളില്‍ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവര്‍ക്കും ഇതുവരെയും അപേക്ഷ നല്‍കാൻ കഴിയാത്തവര്‍ക്കും നിലവിലുള്ള ഒഴിവില്‍ പ്രവേശനം നേടുന്നതിന് ആഗസ്റ്റ് 23 മുതല്‍ 24ന് വൈകിട്ട് 4 വരെ അപേക്ഷ ഓണ്‍ലൈനായി നല്‍കാം. നിലവില്‍ ഏതെങ്കിലും ക്വാട്ടയില്‍ പ്രവേശനം നേടിയവര്‍ അപേക്ഷിക്കേണ്ടതില്ല. ഏതെങ്കിലും ക്വാട്ടയില്‍ പ്രവേശനം നേടിയ ശേഷം വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിയവര്‍ക്കും അപേക്ഷിക്കാൻ കഴിയില്ല. നിലവിലുള്ള ഒഴിവ് www.hscap.kerala.gov.in ല്‍ ആഗസ്റ്റ് 23ന് രാവിലെ 9 മണിക്ക് പ്രസിദ്ധീകരിക്കും. പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവര്‍ കാൻഡിഡേറ്റ് ലോഗിനിലെ അപ്ലൈ ഫോര്‍ വേക്കന്റ് സീറ്റ് എന്ന ലിങ്കിലൂടെ അപേക്ഷ നല്‍കണം.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: