നൃത്ത സംവിധായകൻ ജാനി മാസ്റ്ററിനെതിരെ പോക്സോ കേസ്;നിരവധി ലൊക്കേഷനുകളിൽവച്ച് ലൈംഗിക പീഡനം

ബെംഗളൂരു: പ്രശസ്ത നൃത്ത സംവിധായകൻ ജാനി മാസ്റ്ററിനെതിരെ പോക്സോ കേസ്. പുഷ്പ, ബാഹുബലി, തിരുച്ചിത്രമ്പലം എന്നീ സിനിമകളുടെ നൃത്തസംവിധാനത്തിന് ദേശീയ അവാർഡ് കരസ്ഥമാക്കിയ തെലുഗ് നൃത്ത സംവിധായകനാണ് ഷെയ്ഖ് ജാനി പാഷയെന്ന ജാനി മാസ്റ്റർ. ഇയാൾക്കെതിരെയാണ് തെലങ്കാന പൊലീസ് കേസെടുത്തത്. ആന്ധ്ര ഉപമുഖ്യമന്ത്രി പവൻ കല്യാണിന്‍റെ ജനസേനാ പാർട്ടിയുടെ നേതാവ് കൂടിയാണ് ജാനി മാസ്റ്റർ.

ജാനിമാസ്റ്ററുടെ കൂടെ 16 വയസ്സുള്ളപ്പോൾ ജോലിചെയ്തിരുന്ന പെൺകുട്ടിയെ പല ലൊക്കേഷനുകളിൽ വച്ച് പീഡിപ്പിച്ചെന്നാണ് പരാതി. രണ്ട് ദിവസം മുൻപാണ് പെൺകുട്ടി മുദ്ര വച്ച കവറിൽ പരാതിയുമായി തെലങ്കാനയിലെ റായ് ദുർഗം പൊലീസ് സ്റ്റേഷനിലെത്തിയത്. ഈ പെൺകുട്ടിക്ക് ഇപ്പോൾ ഇരുപത്തിയൊന്ന് വയസ്സുണ്ട്. സംഭവം നടക്കുമ്പോൾ പെൺകുട്ടിക്ക് 16 വയസ്സേ ഉണ്ടായിരുന്നുള്ളൂ എന്നതിനാലാണ് പോക്സോ വകുപ്പുകൾ കൂടി ചുമത്തിയത്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: