തൃശൂർ: 12കാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ 94കാരനെ ശിക്ഷിച്ച് കുന്നംകുളം പോക്സോ കോടതി. ആറ് വർഷം വെറും തടവിനും 25000 രൂപ പിഴയുമാണ് പോക്സോ കോടതി ജഡ്ജി എസ്.ലിഷ ശിക്ഷ വിധിച്ചത്. വടക്കേക്കാട് പൊലീസ് കഴിഞ്ഞ വർഷം സീനിയർ സിറ്റിസണായി ആദരിച്ച വടക്കേക്കാട് പുന്നയൂർക്കുളം പനന്തറ അവന്നോട്ടുങ്ങൽ കുട്ടനെയാണ് ശിക്ഷിച്ചത്. 2024 മെയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. കെ എസ് ബിനോയ് ഹാജരായി. പ്രോസിക്യൂഷൻ സഹായത്തിനായി ഗ്രെയ്ഡ് എസ് ഐ എം.ഗീതയും പ്രവർത്തിച്ചു.
കടയിൽ നിന്നും സാധനങ്ങൾ വാങ്ങി സൈക്കിളിൽ തിരിച്ചെത്തി 12 കാരിക്ക് മുല്ലപ്പൂ തരാമെന്ന് പറഞ്ഞ് തടഞ്ഞുനിർത്തി പ്രതിയുടെ വീടിൻ്റെ പുറകിലെ വിറകുപുരയിലേക്ക് കൊണ്ടുപോയി വസ്ത്രങ്ങൾ അഴിപ്പിക്കാൻ എതിർത്ത കുട്ടിയെ ബലമായി ഉമ്മവെച്ചും ലൈംഗികാതിക്രമം നടത്തി മാനഹാനി ഉണ്ടാക്കിയെന്നാണ് കേസ്.
വടക്കേക്കാട് പൊലീസ് എടുത്ത കേസിൽ അതിജീവിതയുടെ മൊഴി വനിത സിവിൽ പോലീസ് ഓഫീസർ ലിയോണ ഐസക്ക് രേഖപ്പെടുത്തി. എസ് ഐ ആയിരുന്ന പി.ശിവശങ്കരാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തീകരിച്ച് കുറ്റപത്രം സമർപ്പിച്ചത്.
