തൃശൂര്‍: പൊതുജീവിതം പതിയെ അവസാനിപ്പിക്കുന്നുവെന്ന് കവിയും കേരള സാഹിത്യ അക്കാദമി പ്രസിഡന്റുമായ കെ സച്ചിദാനന്ദന്. പൊതുപരിപാടിയില്‍ നിന്ന് ഒഴിവാക്കാന്‍ അപേക്ഷ. താത്കാലിക മറവി രോഗത്തിന് ചികിത്സയിലാണെന്നും സമ്മര്‍ദ്ദം രോഗാവസ്ഥ കൂട്ടുന്നുവെന്നും സച്ചിദാനന്ദന് ഫെയ്സ്ബുക്കില്‍ കുറിച്ചു.
യാത്ര, പ്രസംഗം ഇവ ഒഴിവാക്കുന്നു. ക്രിസ്തുവും ബുദ്ധനും മുതല്‍ ആരുടെയും പ്രസംഗം കൊണ്ട് ലോകം നന്നായിട്ടില്ല. അത് ഒരു സമയം പാഴാക്കുന്ന പരിപാടി മാത്രം എന്ന് 60വര്‍ഷത്തെ അനുഭവം എന്നെ ബോധ്യപ്പെടുത്തി. അതുകൊണ്ട് എന്റെ ജീവന് നിലനിര്‍ത്തുന്ന കവിതയുമായി ബന്ധപ്പെട്ട ചില പരിപാടികളില്‍ മാത്രമേ ഇനി പങ്കെടുക്കൂ; ഈ ടേം കഴിയും വരെ അക്കാദമിയുടെ ചില പരിപാടികളിലും’ സച്ചിദാനന്ദന് കുറിപ്പില്‍ പറയുന്നു.
