തോന്നയ്ക്കൽ ഗവൺമന്റ് എൽ.പി.സ്കൂൾ വാർഷികം കവി രാധാകൃഷണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു



തോന്നയ്ക്കൽ ഗവൺമെന്റ് എൽ.പി.സ്കൂൾ വാർഷികാഘോഷം കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം നിർവ്വഹിച്ചു.
പി.ടി.എ. പ്രസിഡന്റ് എ.എം.സുധീർ അധ്യക്ഷനായിരുന്നു. എസ്.എം.സി. ചെയർമാൻ ജതീഷ് തോന്നയ്ക്കൽ സ്വാഗതം പറഞ്ഞു. പ്രധാനാദ്ധ്യാപിക എം.എസ് സജീന വാർഷിക പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സ്കൂൾ വികസന സമിതി ചെയർമാൻ രാജശേഖരൻ നായർ, എ. നൂർജിഹാൻ എന്നിവർ ആശംസാ പ്രസംഗവും വാർഷികം കൺവീനർ മുബീന എസ് നന്ദിയും പറഞ്ഞു. ചടങ്ങിൽ എൽ.എസ്.എസ് വിജയികൾക്ക് അനുമോദനം, നിള, ശങ്കരക്കുറുപ്പ് – സരസമ്മ , ശ്രീകൈരളി , ലബ്ബ എൻഡോവ്മെന്റ് അവാർഡുകൾ വിതരണം നടന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: