തിരുവനന്തപുരം: മലപ്പുറം പൊലീസിൽ വൻ അഴിച്ചു പണി. ജില്ലയിലെ എട്ട് ഡി.വൈ.എസ്.പിമാർ ഉൾപ്പെടെ 16 ഡി.വൈ.എസ്.പിമാരെ സ്ഥലം മാറ്റി ഉത്തരവ് പുറപ്പെടുവിച്ചു. താനൂർ ഡി.വൈ.എസ്.പി. വി.വി. ബെന്നിയെ കോഴിക്കോട് റൂറൽ ക്രൈംബ്രാഞ്ചിലേക്ക് സ്ഥലം മാറ്റി. മലപ്പുറം എസ്.പി. എസ് ശശിധരനെ മാറ്റാൻ മുഖ്യമന്ത്രിയുടെ നിർദേശമുണ്ടെങ്കിലും ഇതുസംബന്ധിച്ച ഉത്തരവ് ഇപ്പോൾ പുറപ്പെടുവിച്ചിട്ടില്ല. എസ്പി ശശിധരനെ മാറ്റിയുള്ള ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നാണ് സൂചന. പി.വി. അൻവർ എം.എൽ.എ.യുടെ ആരോപണങ്ങൾക്ക് പിന്നാലെയാണ് മലപ്പുറം പൊലീസിൽ വൻ അഴിച്ചു പണി നടത്തിയിരിക്കുന്നത്.
പാലക്കാട് സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി. എം.വി. മണികണ്ഠനെ സസ്പെൻഡ് ചെയ്തു. പരാതിക്കാരിയോട് ദുരുദ്ദേശപരമായി പെരുമാറിയതിന്റെ പേരിലാണ് നടപടി.
മലപ്പുറം ജില്ലയിൽ നിന്ന് മാത്രം സ്ഥലം മാറ്റം ലഭിച്ച ഡി.വൈ.എസ്.പിമാർ
പ്രേംജിത്ത് (ഡി.വൈ.എസ്.പി. മലപ്പുറം)
സാജു കെ എബ്രഹാം (ഡി.വൈ.എസ്.പി. പെരിന്തൽമണ്ണ)
ബൈജു കെ.എം. (തിരൂർ ഡി.വൈ. എസ്.പി.)
ഷിബു പി (കൊണ്ടോട്ടി ഡി.വൈ.എസ്.പി.)
സന്തോഷ് പി.കെ. (നിലമ്പൂർ ഡി.വൈ.എസ്.പി.)
അബ്ദുൾ ബഷീർ (ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് മലപ്പുറം)
മൂസ വല്ലോക്കാടൻ (മലപ്പുറം സ്പെഷ്യൽ ബ്രാഞ്ച്)

