മലപ്പുറം: മലപ്പുറത്ത് ഒട്ടകങ്ങളെ കൊന്ന് ഇറച്ചി വിൽക്കുന്ന സംഘങ്ങളെ തേടി പൊലീസ് അന്വേഷണം തുടങ്ങി. രാജസ്ഥാനിൽ നിന്ന് ഒട്ടകങ്ങളെ എത്തിച്ചാണ് കശാപ്പ് നടത്തുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം. കാവനൂരിലും ചീക്കോടിലുമായി അഞ്ച് ഒട്ടകങ്ങളെ കൊന്ന് ഇറച്ചി വിൽക്കുമെന്നായിരുന്നു പ്രചാരണം. ഇതിന് പിന്നാലെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.
ചീക്കോട് ഒരു കിലോക്ക് 600 രൂപയും കാവനൂരിൽ കിലോക്ക് 700 രൂപയുമാണ് ഒട്ടക ഇറച്ചിക്ക വില. വാട്ട്‌സ്ആപ്പിലൂടെ പരസ്യം ചെയ്താണ് ഒട്ടക ഇറച്ചിക്ക് ആവശ്യക്കാരെ കണ്ടെത്തുന്നത്. ഒട്ടകത്തെ കൊന്ന് ഇറച്ചി നിൽക്കാൻ രാജ്യത്തെ നിയമം അനുവദിക്കുന്നില്ല. ഇതാണ് ഒട്ടക ഇറച്ചി വിൽക്കുന്ന സംഘങ്ങളെ തേടി പൊലീസ് വിശദമായ അന്വേഷണം ആരംഭിക്കാൻ കാരണം
