Headlines

പ്രമുഖ നടിയുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെതിരെ പൊലീസ് കേസെടുത്തു

കൊച്ചി: പ്രമുഖ നടിയുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെതിരെ പൊലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടിയുടെ പരാതി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടിയെ ടാഗ് ചെയ്ത് ഒട്ടേറെ പോസ്റ്റുകൾ സനൽകുമാർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. നടിയുടേതെന്ന പേരിലുള്ള ശബ്ദസന്ദേശങ്ങളും ഇയാൾ പുറത്തുവിട്ടു. ഇതിന് പിന്നാലെ നടി പൊലീസിൽ പരാതി നൽകുകയായിരുന്നു. നടിയുടെ പരാതിയിൽ കൊച്ചി എളമക്കര പൊലീസാണ് കേസെടുത്തിരിക്കുന്നത്.


നേരത്തെ നടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് തിരുവനന്തപുരത്തു നിന്നും സനലിനെ അറസ്റ്റ് ചെയ്തിരുന്നു. . 2019 ആഗസ്റ്റ് മുതൽ സനൽകുമാർ ശശിധരൻ ശല്യം ചെയ്യുന്നുവെന്നാണ് നടിയുടെ പരാതി. സോഷ്യൽ മീഡിയ വഴിയും ഫോൺ വഴിയും ബന്ധുക്കളും സുഹൃത്തുക്കളും വഴി സനൽകുമാർ ശശിധരൻ പ്രണയാഭ്യർത്ഥന നടത്തി. ഇത് നിരസിച്ചതിലാണ് പിന്തുടർന്ന് ശല്യം ചെയ്യുന്നതെന്നും നടി പരാതിയിൽ പറഞ്ഞിരുന്നു.

ആലുവ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ഈ കേസിൽ സനലിന് ജാമ്യം അനുവദിച്ചത്. പ്രണയാഭ്യർഥന നിരസിച്ചതിന് പിൻതുടർന്ന് അപമാനിക്കുന്നുവെന്നാരോപിച്ചായിരുന്നു 2022ൽ നടി സനൽ കുമാറിനെതിരെ പരാതി നൽകിയത്. ശിക്ഷിക്കപ്പെട്ടാൽ മൂന്ന് വർഷംവരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. അതേസമയം, അമേരിക്കയിൽ നിന്നാണ് സനൽകുമാർ പോസ്റ്റുകൾ പങ്കുവയ്ക്കുന്നതെന്നു പൊലീസ് പറഞ്ഞു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: