Headlines

കിളിമാനൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ പ്രതിഭാ സംഗമം സംഘടിപ്പിച്ചു

കിളിമാനൂർ : കിളിമാനൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ പ്രതിഭാ സംഗമം 2023 സംഘടിപ്പിച്ചു. തുടർന്ന് ഗാന്ധി പ്രതിമയുടെ അനാച്ഛാദനവും,അമർജ്യോതി സ്ക്വയർ സമർപ്പണവും നടന്നു. ആറ്റിങ്ങൽ
എം പി അഡ്വ: അടൂർ പ്രകാശ് ഉദ്ഘാടനം നിർവഹിച്ചു

സ്കൂൾ ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ
ആറ്റിങ്ങൽ എംഎൽഎ ഒ എസ് അംബിക അദ്ധ്യക്ഷതവഹിച്ചു.സ്കൂൾ പിടിഎ പ്രസിഡന്റ് യുഎസ് സുജിത്ത് സ്വാഗതം പറഞ്ഞു.

സ്കൂൾ പ്രിൻസിപ്പൽ എ നൗഫൽ റിപ്പോർട്ട് അവതരിപ്പിച്ചു.
ജനറൽ കൺവീർ എം.നൗഷാദ് പദ്ധതി വിശദീകരണം നടത്തി.

എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി പി മുരളി നിർവഹിച്ചു..

എൻസിസി വർക്കല ബറ്റാലിയന്റെ കമാൻഡിങ് ഓഫീസർ Col. മനോജ് കുമാർ മുഖ്യപ്രഭാഷണം നടത്തി.

NMMS നേടിയ വിദ്യാർത്ഥികളെ കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി .ആർ മനോജ് അനുമോദിച്ചു.

ഗാന്ധി പ്രതിമയുടെ അനാച്ഛാദനം ജില്ലാ പഞ്ചായത്ത് അംഗം ജി ജി ഗിരി കൃഷ്ണൻ നിർവഹിച്ചു.

സിസിടിവി ക്യാമറകളുടെ പ്രവർത്തന ഉദ്ഘാടനം കിളിമാനൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൊട്ടറ മോഹൻകുമാർ നിർവഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സജികുമാർ ജെ USS നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

സംസ്ഥാനതലത്തിൽ മികവ് നേടിയവരെ അനുമോദിക്കുന്ന ചടങ്ങ്
എസ് ജവാദ് (DPC SSK ) നിർവഹിച്ചു.

കിളിമാനൂർ എഇഒ പ്രദീപ് വി എസ് , വിനോദ് റ്റി (ബി പി സി കിളിമാനൂർ ), ഷാജി ബി ( എസ് എം സി ചെയർമാൻ) , ഡോക്ടർ എൻ അനിൽകുമാർ (ഡെപ്യൂട്ടി എച്ച് എം)

മിനി എസ് (മദർ PTA പ്രസിഡന്റ് എന്നിവർ ആശംസകൾ നേർന്നു. സ്കൂളിന്റെ വൈസ് പ്രിൻസിപ്പൽ എൻ. സുനിൽകുമാർ നന്ദി രേഖപ്പെടുത്തി.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: