കല്‍പ്പറ്റ: വയനാട്ടിൽ മാസം തികയാതെ പ്രസവിച്ച ഇരട്ടക്കുട്ടികള്‍ മരിച്ചു. മാനന്തവാടി മെഡിക്കൽ കോളേജിലാണ് സംഭവം . തരുവണ പാലിയണ ആദിവാസി കോളനിയിലെ ബാബു – ശാന്ത ദമ്പതികളുടെ നവജാത ശിശുക്കളാണ് മരണപ്പെട്ടത്.
ശാന്ത ഏഴ് മാസം ഗർഭിണിയായിരുന്നു. വയറുവേദനയെ തുടർന്ന് ഇന്നലെ ഉച്ചയോടെയാണ് ശാന്തയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. തുടർന്ന്, വൈകീട്ടോടെ ശാന്ത ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകുകയായിരുന്നു.
