കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് പ്രിന്‍സിപ്പാളിനെ സ്ഥലം മാറ്റി. പ്രിന്‍സിപ്പാൾ ഡോ. വി.എസ്. ജോയിയെ പട്ടാമ്പി ശ്രീ നീലകണ്ഠ സര്‍ക്കാര്‍ സംസ്കൃത കോളേജിലേക്കാണ് സ്ഥലംമാറ്റിയത്. കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് സ്ഥലമാറ്റം.
എസ്എഫ്ഐ നേതാവ് വിദ്യയുടെ വ്യാജരേഖ കേസില്‍ പൊലീസിലെ പരാതിക്കാരനായിരുന്നു വി.എസ്. ജോയി. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്‍റ് പി.എം. ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റ് വിവാദത്തിലും പ്രതിയായിരുന്നു. മഹാരാജാസ് കോളേജിലെ മാര്‍ക്ക് ലിസ്റ്റ് വിവാദവുമായി ബന്ധപ്പെട്ട് ആര്‍ഷോ നല്‍കിയ പരാതിയിലാണ് മഹാരാജാസ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. വി.എസ്. ജോയിയെ രണ്ടാം പ്രതിയാക്കി പൊലീസ് ഗൂഡാലോചന കേസ് എടുത്തിരുന്നത്.ബുധനാഴ്ച രാത്രിയുണ്ടായ വിദ്യാര്‍ഥി സംഘര്‍ഷത്തില്‍ എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറിക്ക് വെട്ടേറ്റിരുന്നു.


