Headlines

ലഹരി ഉപയോഗിക്കുന്ന ജീവനക്കാരെ പിരിച്ചുവിടുന്ന പദ്ധതിയുമായി സ്വകാര്യ സ്ഥാപനങ്ങൾ

തിരുവനന്തപുരം: രാസലഹരി ഉപയോഗിക്കുന്ന ജീവനക്കാരെ പിരിച്ചു വിടാനുള്ള പദ്ധതിയുമായി സ്വകാര്യ സ്ഥാപനങ്ങൾ. കേരള പോലീസുമായി കൈകോർത്താണ് പദ്ധതി നടപ്പാക്കാൻ ലക്ഷ്യമിടുന്നത്. ജീവനക്കാർക്കിടയിൽ ലഹരി ഉപയോഗിക്കുന്നവരെ കണ്ടെത്തിയാൽ പിരിച്ചു വിടാനുള്ള നടപടികൾ ആരംഭിക്കും. ജീവനക്കാരുടെ രക്തം – മുടി എന്നിവയുടെ പരിശോധനയിലൂടെ രാസലഹരി ഉപയോഗം തിരിച്ചറിഞ്ഞ് നടപടിയെടുക്കാനാണ് തീരുമാനം. പദ്ധതിയുമായി സഹകരിക്കുമെന്ന് ഭൂരിഭാഗം സ്വകാര്യ സ്ഥാപനങ്ങളും അറിയിച്ചുവെന്ന് ദക്ഷിണമേഖല ഐജി എസ്.ശ്യാംസുന്ദർ പറഞ്ഞു.


സംസ്ഥാനത്ത് രാസലഹരി ഉപയോഗിക്കുന്ന യുവാക്കളിൽ 70 ശതമാനവും മെച്ചപ്പെട്ട ശമ്പളത്തോടെ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരെന്നാണ് പോലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു പദ്ധതി ആവിഷ്ക്കരിക്കാൻ തീരുമാനിച്ചത്. പദ്ധതി നടപ്പായാൽ സംസ്ഥാനം നേരിടുന്ന രാസലഹരി ഭീഷണിക്ക് ഒരു പരിധിവരെ പരിഹാരം കാണാനാകുമെന്നാണ് പോലീസ് പറയുന്നത്. ഇതിനായി സ്വകാര്യ സ്ഥാപനങ്ങളിലെ സ്ത്രീ ചൂഷണം തടയാനുള്ള ‘പോഷ് ആക്ടിന്റെ’ മാതൃകയിൽ ലഹരി ഉപയോഗം തടയാനായി പ്രത്യേക നയം തയാറാക്കുന്നത്. പല ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. ഒരു തവണ രാസലഹരി ഉപയോഗിച്ചാൽ മൂന്ന് മാസം കഴി‍ഞ്ഞു നടത്തുന്ന പരിശോധനയിൽ പോലും ഇതിന്റെ തെളിവുകൾ കണ്ടെത്താം. ഇത് പദ്ധതിയുടെ നടത്തിപ്പിന് കൂടുതൽ കരുത്ത് നൽകുമെന്നാണ് വിലയിരുത്തൽ.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: