തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഭാസുരേന്ദ്ര ബാബു (75) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. അടിയന്തരാവസ്ഥ കാലത്ത് പോലീസ് പീഡനത്തിന് ഇരയായിട്ടുള്ള വ്യക്തിയാണ് ഭാസുരേന്ദ്ര ബാബു. ഇടതുപക്ഷ പ്രതിനിധിയായി ചാനല്‍ ചര്‍ച്ചകളില്‍ സജീവമായിരുന്നു ഇദ്ദേഹം.
കൃത്രിമ രേഖയുണ്ടാക്കി 98 ഏക്കർ സർക്കാർ ഭൂമി തട്ടിയെടുത്തു എന്ന കേസിൽ 2015ൽ ഇദ്ദേഹത്തിനെതിരെ കോഴിക്കോട് വിജിലൻസ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. പിന്നാലെ അദ്ദേഹം കോടതിയിൽ കീഴടങ്ങിയിരുന്നു. കണ്ണൂർ ശിവപുരം വില്ലേജിൽ പെട്ട ചിത്രവട്ടത്ത് റീസർവേ നമ്പർ 12ൽ പെട്ട ഭൂമി വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്തുവെന്ന പരാതിയിലായിരുന്നു നടപടി.



