മലപ്പുറം: സംസ്ഥാനത്ത് നബിദിനത്തിനുള്ള പൊതു അവധി സെപ്തംബർ 28 ലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി.
മാസപ്പിറവി ദൃശ്യമായത് പ്രകാരം കേരളത്തില്‍ നബിദിനം 28ന് ആചരിക്കാന്‍ ഖാസിമാരും മതപണ്ഡിതരും ഐക്യകണ്‌ഠ്യേന തീരുമാനിച്ച പശ്ചാത്തലത്തിലാണ് പൊതു അവധി നിലവിലെ 27ല്‍ നിന്ന് 28ലേക്ക് മാറ്റാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയിരിക്കുന്നത്.
വിഷയം ഉന്നയിച്ച് കേരള മുസ്ലിം ജമാ അത്തിന്റെ നേതൃത്വത്തില്‍ മന്ത്രിമാരായ വി. അബ്ദു റഹ്മാന്‍, അഹ്മദ് ദേവര്‍കോവില്‍ എന്നിവര്‍ക്കും കത്ത് നല്‍കിയിട്ടുണ്ട്.
