തിരുവനന്തപുരം: പിഎസ് സി പരീക്ഷകള്‍ മാറ്റി. ഏപ്രില്‍ 13,27 തീയതികളില്‍ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിയത്. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാലാണ് പരീക്ഷകളില്‍ മാറ്റം വരുത്തിയത്.
ബിരുദതല പൊതുപ്രാഥമിക പരീക്ഷയുടെ ഭാഗമായി ഏപ്രില്‍ 13,27 തീയതികളില്‍ നടത്താനിരുന്ന ഒന്നും രണ്ടും ഘട്ട പരീക്ഷകളാണ് മാറ്റിയത്. മെയ് 11,25 എന്നി തീയതികളിലാണ് പരീക്ഷ നടക്കുക. അവസാനഘട്ട പരീക്ഷ ജൂണ്‍ 15നാണ്.
ഇതിന്റെ ഭാഗമായി വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍, പൊലീസ് കോണ്‍സ്റ്റബിള്‍ തസ്തികകളില്‍ മെയ് 11,25 തീയതികളില്‍ നടത്താനിരുന്ന പരീക്ഷകള്‍ ജൂണിലേക്ക് മാറ്റി. ഏപ്രില്‍ 24ന് നടത്താനിരുന്ന സ്റ്റാഫ് നഴ്‌സ് പരീക്ഷ 29ലേക്കും ഏപ്രില്‍ 25ന് നടത്താനിരുന്ന ഇലക്ട്രീഷ്യന്‍ തസ്തിക പരീക്ഷ 30ലേക്കും മാറ്റി.

