38 തസ്തികകളില്‍ പി എസ് സി വിജ്ഞാപനം




38 തസ്തികകളില്‍ നിയമനത്തിനു പി.എസ്.സി വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്. 12 തസ്തികയില്‍ നേരിട്ടുള്ള നിയമനവും 3 തസ്തികയില്‍ തസ്തികമാറ്റം വഴിയും 2 തസ്തികയില്‍ പട്ടികവര്‍ഗക്കാര്‍ക്കുള്ള സ്‌പെഷല്‍ റിക്രൂട്ട്‌മെന്റും

21 തസ്തികയില്‍ എന്‍.സി.എ നിയമനവുമാണ്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി:  *ജനുവരി 1 രാത്രി 12 വരെ. വെബ്‌സൈറ്റ്: www.keralapsc.gov.in.*

നേരിട്ടുള്ള നിയമനം: ആരോഗ്യ വകുപ്പില്‍ ജൂനിയര്‍ സയന്റിഫിക് ഓഫിസര്‍, ജല അതോറിറ്റിയില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ ഗ്രേഡ്1/സബ് എന്‍ജിനീയര്‍, കെ.എഫ്.സിയില്‍ അസിസ്റ്റന്റ്, കമ്പനി/കോര്‍പറേ ഷന്‍/ബോര്‍ഡ് സ്റ്റെനോഗ്രഫര്‍/കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്,
കോപറേറ്റീവ് മില്‍ക് മാര്‍ക്കറ്റിങ് ഫെഡറേഷനില്‍ ടെക്‌നിക്കല്‍ സൂപ്രണ്ട്, മെഡിക്കല്‍ വിദ്യാഭ്യാസ സര്‍വിസില്‍ ലബോറട്ടറി ടെക്‌നിഷ്യന്‍ ഗ്രേഡ് 2,  പൊലിസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍/വനിതാ പൊലിസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍, കയര്‍ഫെഡില്‍ മാര്‍ക്കറ്റിങ് മാനേജര്‍, കേരഫെഡില്‍ ഫയര്‍മാന്‍, ഹോമിയോപ്പതി വകുപ്പില്‍ ലബോറട്ടറി ടെക്‌നിഷ്യന്‍ ഗ്രേഡ് 2, പൊതുമരാമത്ത് (ഇലക്ട്രിക്കല്‍ വിഭാഗം) വകുപ്പില്‍ ലൈന്‍മാന്‍.

തസ്തികമാറ്റം വഴി: കയര്‍ഫെഡില്‍ മാര്‍ക്കറ്റിങ് മാനേജര്‍, കേരഫെഡില്‍ ഫയര്‍മാന്‍, കോപറേറ്റീവ് മില്‍ക് മാര്‍ക്കറ്റിങ് ഫെഡറേഷനില്‍ ടെക്‌നിക്കല്‍ സൂപ്രണ്ട്.

പട്ടികവിഭാഗക്കാര്‍ക്കുള്ള സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ്: വിവിധ വകുപ്പുകളില്‍ ക്ലര്‍ക്ക്, പ്രിസണ്‍സ് ആന്‍ഡ് കറക്ഷനല്‍ സര്‍വിസില്‍ വെല്‍ഫെയര്‍ ഓഫിസര്‍ ഗ്രേഡ്  2.

സംവരണസമുദായങ്ങള്‍ക്കുള്ള എന്‍.സി.എ നിയമനം: ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ അറബിക് ജൂനിയര്‍, എക്‌സൈസ് വകുപ്പില്‍ എസൈസ് ഇന്‍സ്‌പെക്ടര്‍, വനിതാ പൊലിസ് കോണ്‍സ്റ്റബിള്‍, വനം വികസന കോര്‍പറേഷനില്‍ ഫീല്‍ഡ് ഓഫിസര്‍.


Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: