പി എസ് സി നിയമന തട്ടിപ്പ് കേസ്; ഒന്നാം പ്രതി രാജലക്ഷ്മി പൊലീസിൽ കീഴടങ്ങി

പിഎസ് സി നിയമന തട്ടിപ്പ് ഒന്നാം പ്രതി അടൂർ സ്വദേശിനി രാജലക്ഷ്മി കീഴടങ്ങി. കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്. അതെസമയം ഇന്റർവ്യൂ നടത്തിയ പ്രതിയെ പൊലീസ് പിടികൂടി. പിഎസ് സി ഉദ്യോഗസ്ഥയെന്ന വ്യാജേന ഇന്റർവ്യൂ നടത്തിയ കോട്ടയം സ്വദേശിനി ജോയിസി ജോർജാണ് പിടിയിലായത്. കോട്ടയത്ത് നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

ഉദ്യോഗാര്‍ത്ഥികളെ കബിളിപ്പിച്ച് ഓണ്‍ലൈന്‍ അഭിമുഖം നടത്തിയ പ്രതിയുടെ ചിത്രങ്ങൾ ലഭിച്ചിരുന്നു. പിഎസ് സിയിലെ ഉദ്യോഗസ്ഥയെന്ന വ്യാജേനയാണ് ഇവര്‍ ഉദ്യോഗാര്‍ത്ഥികളെ അഭിമുഖം നടത്തിയത്. ഉദ്യോഗാർഥികളിൽ നിന്ന് പണം വാങ്ങിയ ഉടൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേർക്കുകയും പിന്നാലെ വീഡിയോ കോളിലൂടെ അഭിമുഖം നടത്തുകയുമാണ് ചെയ്തത്.ക‍ഴിഞ്ഞ ദിവസം തൃശൂര്‍ ആമ്പല്ലൂര്‍ സ്വദേശിനി രശ്മി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലീസിന്‍റെ പിടിയിലായിരുന്നു. ലക്ഷങ്ങളാണ് ഇവര്‍ പിഎസ് സി എന്ന പേരില്‍ വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് തട്ടിയത്. രശ്മിയാണ് പണം വാങ്ങിയിരുന്നത്. അഭിമുഖം ക‍ഴിഞ്ഞ ശേഷം ജോലി ലഭിച്ചതായും വ്യാജ ലെറ്റര്‍ ഹെഡില്‍ സര്‍ട്ടിഫിക്കറ്റ് പരിശോധനയക്ക് ഹാജരാകാനും കത്ത് നല്‍കുന്നതാണ് ഇവരുടെ രീതി. ഈ കത്തുമായി പിഎസ് സി ആസ്ഥാനത്ത് എത്തിയപ്പോ‍ഴാണ് ഇത് തട്ടിപ്പാണെന്ന് ഉദ്യോഗാര്‍ത്ഥികള്‍ മനസിലാക്കുന്നത്. തുടര്‍ന്നാണ് തട്ടിപ്പിനിരയായവര്‍ മെഡിക്കല്‍ കോളേജ് പൊലീസിന് പരാതി നല്‍കുന്നത്.കേസില്‍ ഒന്നാം പ്രതിയായ അടൂര്‍ സ്വദേശി രാജലക്ഷമിക്ക് വേണ്ടിയാണ് പണം കൈപ്പറ്റിയതെന്നാണ് രശ്മി പൊലീസിന് മൊ‍ഴി നല്‍കിയിരിക്കുന്നത്. സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദേശത്തില്‍ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: