ആലപ്പുഴ :പുന്നപ്ര വയലാർ രക്തസാക്ഷി ദിനാചരണം വനിതകൾക്ക് വിവേചനം നേരിട്ടതായി എഐവൈഎഫ് പരാതി നൽകി.
77-ാമത് പുന്നപ്ര വയലാർ രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി സമരഭൂമിയിലേക്ക് നടന്ന ദീപശിഖാ പ്രയാണത്തിൽ നിന്ന് വനിതകളെ ഒഴിവാക്കി എന്ന് ആരോപിച്ച് സിപിഐഎം, സിപിഐ സെക്രട്ടറിമാർക്ക്
എഐവൈഎഫ് പരാതി നൽകി. പരിപാടി സംഘടിപ്പിച്ച റിലേ കമ്മറ്റിയിൽ വനിതകളെ ഒഴിവാക്കിയതിന് വിയോജിപ്പ് അറിയിച്ചെങ്കിലും സിപിഐഎം നേതാക്കൾ ഇടപെട്ട് ഏകപക്ഷീയമായി തീരുമാനം നടപ്പിലാക്കുകയായിരുന്നു എന്നാണ് ആരോപണം. ദീപശിഖ ഭദ്രദീപം ആണെന്നും ദീപശിഖയേന്തി വനിതകൾ പ്രയാണം ചെയ്യുന്നത് അശുദ്ധിയാണെന്നും ഒരു സിപിഐഎം നേതാവ് അഭിപ്രായപ്പെട്ടതിന് പിന്നാലെയാണ് വനിത അത്‌ലറ്റുകളെ ഒഴിവാക്കി ദീപശിഖ പ്രയാണം നടത്തിയത്. എഐവൈഎഫ് ലും ഡിവൈ എഫ് ഐലും പ്രവർത്തിക്കുന്ന 20 അത്‌ലറ്റുകളെയാണ് ദീപശിഖ പ്രയാണത്തിന് ചുമതലപ്പെടുത്തിയിരുന്നത്. ഇതിൽ നാല് വനിത അത്‌ലറ്റുകളും ഉണ്ടായിരുന്നു. എന്നാൽ എന്നാൽ വനിതകൾ ദീപശിഖ കൈയ്യിലേന്തേണ്ടതില്ല എന്ന് സംഘാടകസമിതി തീരുമാനിച്ചതിനെ തുടർന്ന് പതാക വാഹകരായി മാത്രമാണ് വനിതകൾക്ക് പങ്കെടുക്കാനായത് .മുൻ വർഷങ്ങളിൽ പുന്നപ്രയിൽ നടന്ന ദീപശിഖാപ്രയാണങ്ങളിൽ വനിത അത് ലറ്റുകളും സജീവമായി പങ്കെടുത്തിരുന്നു ഇക്കാര്യങ്ങൾ കൂടി വ്യക്തമാക്കിയാണ് സിപിഐ എം,സിപിഐ നേതാക്കൾക്ക് എഐവൈഎഫ് ആലപ്പുഴ മണ്ഡലം കമ്മിറ്റി പരാതി നൽകിയത്.
പുന്നപ്ര – വയലാർ രക്തസാക്ഷി ദിനാചരണ പരിപാടിയിൽ വനിതകൾക്ക് വിവേചനം നേരിട്ടതായി എഐവൈഎഫിന്റെ പരാതി
