തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് സെപ്തംബർ അഞ്ചിന് തന്നെ നടക്കുമെന്ന് അറിയിച്ച് ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങി. ഓണാഘോഷവും മണർകാട് എട്ട് നോമ്പ് പെരുന്നാളും കണക്കിലെടുത്ത് തെരഞ്ഞെടുപ്പിന്റെ തീയതി മാറ്റിവെക്കണമെന്ന്
യുഡിഎഫിന്റെയും എൽഡിഎഫിന്റെയും ആവശ്യം ശക്തമായി തുടരുന്നതിനിടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനം പുറത്തിറക്കിയത്.ഈ മാസം പതിനേഴുവരെ നാമനിർദേശ പത്രിക സമർപ്പിക്കാം. ആവശ്യം ശക്തമായി തുടരുന്നതിനിടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനം പുറത്തിറക്കിയത്. ഈ മാസം 17 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം.സൂഷ്മ പരിശോധന 18ന്. പത്രിക കാണിക്കാനുള്ള അവസാന തീയതി 21ന് വിജ്ഞാപനം വ്യക്തമാക്കുന്നു.
ഓണാഘോഷവും മണർകാട് എട്ട് നോമ്പ് പെരുന്നാളും കണക്കിലെടുത്ത് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ തീയതി നീട്ടണമെന്ന് എൽഡിഎഫ് ഇന്നലെ ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയും നൽകിയിരുന്നു. 20ന് വിനായക ചതുർത്ഥിയും 28ന് ഒന്നാം ഓണവും 29ന് തിരുവോണവുമാണ്. ഒന്നാം ഓണ ദിനത്തിൽ അയ്യൻകാളി ജയന്തിയും നാലാം ഓണദിനത്തിൽ ശ്രീനാരായണ ഗുരുജയന്തിയുമാണ്. ഇതിനൊപ്പം മണർകാട് സെന്റ് മേരീസ് പള്ളിയിൽ എട്ട് നോമ്പ് സെപ്തംബർ ഒന്നുമുതൽ എട്ടുവരെയാണ് നടക്കുന്നത്. ഇക്കാര്യങ്ങൾ കണക്കിലെടുത്ത് വോട്ടെടുപ്പ് തീയതി നീട്ടണമെന്നാണ് എൽഡിഎഫ് നേതാക്കൾ ആവശ്യപ്പെട്ടത്. നേരത്തെ യുഡിഎഫും തെരഞ്ഞെടുപ്പ് നീട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ജൂലൈ ഒന്നിന് മുമ്പ് അപേക്ഷിച്ച വരെ മാത്രമേ പുതുതായി വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തൂ എന്ന തീരുമാനം ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റംഗം വിഎൻ വാസവൻ പറഞ്ഞിരുന്നു.
രാവിലെ ഏഴുമുതൽ വൈകുന്നേരം പോളിംഗ് നടക്കുക. ഭിന്നശേഷി സൗഹൃദ ബൂത്തുകളും ഹരിതമാർഗരേഖ പാലിച്ചുള്ള ബൂത്തുകളും ഒരുക്കുമെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് സെപ്തംബർ അഞ്ചിന് തന്നെ; വിജ്ഞാപനം പുറത്തിറങ്ങി
