Headlines

രാജസ്ഥാന്‍ റോയല്‍സിന്റെ കുതിപ്പ് അവസാനിച്ചു; രണ്ടാം ക്വാളിഫയര്‍മാച്ചില്‍ റോയല്‍സിനെ 36 റണ്‍സിന് കീഴടക്കി സണ്‍റൈസേഴ്‌സ് ഫൈനലില്‍ പ്രവേശിച്ചു




ഐപിഎല്‍ 2024ല്‍ രാജസ്ഥാന്‍ റോയല്‍സിന്റെ കുതിപ്പ് അവസാനിച്ചു. രണ്ടാം ക്വാളിഫയര്‍ മാച്ചില്‍ റോയല്‍സിനെ 36 റണ്‍സിന് കീഴടക്കി സണ്‍റൈസേഴ്‌സ് ഫൈനലില്‍ പ്രവേശിച്ചു.
ടൂര്‍ണമെന്റിലുടനീളം മികച്ച ഇന്നിങ്‌സുകള്‍ കാഴ്ചവച്ചിരുന്ന സണ്‍റൈസേഴ്‌സിനെ 175 റണ്‍സില്‍ പിടിച്ചുനിര്‍ത്താന്‍ സാധിച്ചിട്ടും റോയല്‍സിന് വിജയം എത്തിപ്പിടിക്കാനായില്ല. ബാറ്റിങ് നിരയുടെ പരാജയമാണ് റോയല്‍സിന്റെ പതനത്തിന് കാരണമായത്. 35 പന്തില്‍ പുറത്താവാതെ 56 റണ്‍സെടുത്ത ധ്രുവ് ജുറെലും 21 പന്തില്‍ 42 റണ്‍സെടുത്ത ഓപണര്‍ യശസ്വി ജയ്‌സ്വാളും മാത്രമാണ് തിളങ്ങിയത്. ടോം കോഹ്‌ലര്‍ (10), സഞ്ജു സാംസണ്‍ (10) എന്നിവരാണ് രണ്ടക്കം തികച്ച മറ്റുള്ളവര്‍.
നാല് ഓവറില്‍ 23 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തിയ ശഹബാസ് അഹമ്മദാണ് രാജസ്ഥാന് കനത്ത പ്രഹരമേല്‍പ്പിച്ചത്. അഭിഷേക് ശര്‍മ നാല് ഓവറില്‍ 24 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.കഴിഞ്ഞ ഏതാനും മല്‍സരങ്ങളിലെന്നതു പോലെ ഇത്തവണയും ടോസ് തുണച്ചത് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണിനെയാണ്. ബൗളിങ് തെരഞ്ഞെടുത്ത റോയല്‍സിന് ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് ലഭിച്ചു. അഭിഷേക് ശര്‍മയെ ആറാം പന്തില്‍ ബോള്‍ട്ട് വീഴ്ത്തി.അതേ ഓവറില്‍ തന്നെ ഐദെന്‍ മാര്‍ക്‌റമിനെയും (1) ബോള്‍ട്ട് പറഞ്ഞയച്ചു. എന്നാല്‍ ഹെന്റിച്ച് ക്ലാസെന്‍ കീഴടങ്ങാന്‍ തയ്യാറല്ലായിരുന്നു. 34 പന്തില്‍ അര്‍ധശതകം തികച്ചയുടനാണ് ക്ലാസെന്‍ വീണത്. ഇന്നിങ്‌സ് ടോപ്‌സ്‌കോററായ ക്ലാസെനാണ് അവരുടെ മാനംകാത്തത്. 19ാം ഓവറിലെ ആദ്യ പന്തില്‍ പുറത്താവുമ്പോള്‍ മാന്യമായ സ്‌കോറില്‍ എത്തിയിരുന്നു. ശഹബാസ് അഹ്‌മദ് 18 റണ്‍സെടുത്തു.

ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സാണ് സണ്‍റൈസേഴ്‌സിന്റെ എതിരാളികള്‍. മെയ് 26 ഞായറാഴ്ച ചെന്നൈ ചെപ്പോക്ക് സ്‌റ്റേഡിയത്തിലാണ് ഫൈനല്‍

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: