രാമോജി ഗ്രൂപ്പ് സ്ഥാപകൻ രാമോജി റാവു അന്തരിച്ചു; വിടവാങ്ങിയത് ആന്ധ്രയുടെ രാഷ്ട്രീയ, മാധ്യമ രംഗത്തെ നിർണായക വ്യക്തിത്വം

ഹൈദരാബാദ്: രാമോജി ഗ്രൂപ്പിന്റെ സ്ഥാപകനും വ്യവയായിയുമായ രാമോജി റാവു (87) അന്തരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. രക്തസമ്മർദ്ദം, ശ്വാസതടസം ഉൾപ്പെടെയുള്ള അസുഖങ്ങൾ ഉണ്ടായിരുന്നു. കുറച്ച് വർഷങ്ങൾക്കു മുൻപ് അർബുദത്തെ രാമോജി അതിജീവിച്ചിരുന്നു.

ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്ര നിര്‍മ്മാണ കേന്ദ്രമായ റാമോജി ഫിലിം സിറ്റി, 1983 ല്‍ സ്ഥാപിതമായ ചലച്ചിത്ര നിര്‍മ്മാണ കമ്പനിയായ ഉഷാകിരന്‍ മൂവീസ് എന്നിവയുടെ ഉടമസ്ഥതയുള്ള റാമോജി ഗ്രൂപ്പിന്റെ തലവനാണ് രാമോജി റാവു.

മാര്‍ഗദര്‍സി ചിറ്റ് ഫണ്ട്, ഈനാട് പത്രം, ഇടിവി, രാമദേവി പബ്ലിക് സ്‌കൂള്‍, പ്രിയ ഫുഡ്‌സ്, ഉഷാകിരന്‍ മൂവികള്‍, മുകളില്‍ റാമോജി ഫിലിം സിറ്റി എന്നിവ റാമോജി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കമ്പനികളില്‍ ഉള്‍പ്പെടുന്നു. രാജ്യം പത്മവിഭൂഷണ്‍ നല്‍കി ആദരിച്ച വ്യക്തിയാണ്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: