രശ്മി ത്രിദിന ചലച്ചിത്ര പഠന ക്യാമ്പ്
നവം.17 മുതൽ 19 വരെ മലപ്പുറത്ത്

മലപ്പുറം: കേരള ചലച്ചിത്ര സാംസ്കാരിക കൂട്ടായ്മ, കേരള ചലച്ചിത്ര അക്കാദമി, കെ.എസ്.എഫ്.ഡി.സി., കേരള ഫിലിം സൊസൈറ്റി ഫെഡറേഷൻ എന്നിവയുടെ സഹകരണത്തിൽ രശ്മി ഫിലിം സൊസൈറ്റി നവംബർ 17 മുതൽ 19 വരെ മലപ്പുറത്ത് സംഘടിപ്പിക്കുന്ന ത്രിദിന ചലച്ചിത്ര പഠന ക്യാമ്പിൽ മുഖ്യാതിഥിയായി ഫിലിം സൊസൈറ്റി ഫെഡറേഷൻ അദ്ധ്യക്ഷനും വിഖ്യാത ചലച്ചിത്രകാരനുമായ ഷാജി എൻ കരുണും വിശിഷ്ടാതിഥിയായി ആർട്ടിസ്റ്റ് മദനനും പങ്കെടുക്കും.
സിനിമറ്റോഗ്രഫിയെപ്പറ്റി സണ്ണി ജോസഫ് ക്ലാസ്സെടുക്കും.
ടി. കൃഷ്ണനുണ്ണി (ശബ്ദസംവിധാനം), ഐ.ഷൺമുഖദാസ് (സിനിമയും സന്നിവേശവും ), മനോജ് കാന ( സ്ക്രിപ്റ്റ്, സംവിധാനം), ഡോ.കെ.ഗോപിനാഥൻ (സിനിമയുടെ സൗന്ദര്യശാസ്ത്രം), ദാമോദർ പ്രസാദ് ( നിർമ്മിത ബുദ്ധിക്കാലത്തെ സിനിമ ), എമിൽ മാധവി ( സമയ, ചലന ഭാഷകൾ – അരങ്ങിലും സിനിമയിലും ), ഡോ. രോഷ്നി സ്വപ്ന (സ്ത്രീ-പ്രതിരോധം, ചരിത്രം, ‘വർത്തമാനം – സിനിമയിൽ ), വി.മുസഫർ അഹമ്മദ് (ദാരിയൂഷ് മെഹർജുയി അനുസ്മരണം ), ഡോ.വി മോഹനകൃഷ്ണൻ (കെ.ജി.ജോർജ് അനുസ്മരണം ) എം.സി.രാജ നാരായണൻ (ചലച്ചിത്ര സംവാദം – സമകാലിക മലയാള സിനിമ) എന്നിവർ ക്ലാസ്സുകൾ നയിക്കും.
പ്രതാപ് ജോസഫ്, ഉണ്ണികൃഷ്ണൻ ആ വള, ഷാനവാസ് ബാവക്കുട്ടി, ഡോ.എസ്.ഗോപു, ഡോ.എസ്.സഞ്ജയ്, താര രാമാനുജൻ, വിദ്യ മുകുന്ദൻ, സക്കരിയ, ചെറിയാൻ ജോസഫ്, പ്രകാശ് ശ്രീധർ, കെ.ജെ.തോമസ്, മണമ്പൂർ രാജൻബാബു, അനിൽ കുറുപ്പൻ തുടങ്ങിയവർ വിവിധ സെഷനുകളെ പ്രതിനിധാനം ചെയ്യും
കെ.ജി.ജോർജിൻ്റെ ഇരകൾ സിനിമയുടെ പൊതു പ്രദർശനം ഉണ്ടായിരിക്കും. മറ്റു സിനിമകൾ ക്യാമ്പിൻ്റെ ഭാഗമായിരിക്കും.

3 ദിവസത്തെ ക്യാമ്പിൽ അംഗങ്ങൾക്ക് താമസവും ഭക്ഷണവും ഒരുക്കും.
ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 മുതിർന്നവർക്കും 5 കോളജ് വിദ്യാർത്ഥികൾക്കും മാത്രമാണ് പ്രവേശനം.
പ്രവേശന ഫീസ്: മുതിർന്നവർക്ക് 2000 രൂ .വിദ്യാർത്ഥികൾക്ക് 1000 രു. 13.11” 23 നു മുൻപ് രജിസ്റ്റർ ചെയ്യണം’
രജിസ്ട്രഷന് ഫോൺ: 94473 95360, 9447924898

ക്യാമ്പ് ഡയറക്ടർ മണമ്പൂർ രാജൻബാബുവും കോ-ഓർഡിനേറ്റർ അനിൽ കുറുപ്പനും ആയിരിക്കും.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: