Headlines

ദുരിതബാധിത മേഖലകളിൽ റേഷൻകടകളുടെ പ്രവർത്തനം പുന:സ്ഥാപിക്കണം; നിർദ്ദേശം നൽകി മന്ത്രി ജി.ആർ. അനിൽ



തിരുവനന്തപുരം: ഭക്ഷ്യധാന്യങ്ങൾ ദുരിതബാധിത മേഖലകളിൽ ഉറപ്പുവരുത്തിയാതായി മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. ദുരന്തബാധിത മേഖലകളിൽ വിതരണത്തിനാവശ്യമായ അരി, പഞ്ചസാര, കടല, വെളിച്ചെണ്ണ, വൻപയർ എന്നിവയുടെ സ്റ്റോക്ക് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

വയനാട് പ്രവർത്തന യോഗ്യമല്ലാതായ എ.ആർ.ഡി 44, 46 എന്നീ കടകൾ അടിയന്തിരമായി പുന: സ്ഥാപിച്ച് പ്രവർത്തനം ആരംഭിക്കാൻ നിർദേശം നൽകിയെന്ന് മന്ത്രി ജി.ആർ. അനിൽ. ദുരന്തബാധിത പ്രദേശത്തെ ഈ രണ്ടു കടകളിൽ നിന്നും റേഷൻ കൈപ്പറ്റാനാകാത്ത ഉപഭോക്താക്കൾക്ക് ജൂലൈ മാസത്തെ റേഷൻ തുടർന്നും നൽകുന്നതിന് നിർദേശം നൽകി.

ആഗസ്റ്റ് മാസത്തെ റേഷൻ വിതരണത്തിനാവശ്യമായ ഭക്ഷ്യധാന്യങ്ങൾ ദുരിതബാധിത പ്രദേശങ്ങളിൽ ഉറപ്പുവരുത്തിയിട്ടുണ്ട്. ഉരുൾപൊട്ടൽ സംഭവിച്ച മുണ്ടക്കൈ, ചൂരൽമല എന്നീ പ്രദേശങ്ങൾ കൽപ്പറ്റ ഡിപ്പോയുടെ പരിധിയിൽ വരുന്നതാണ്. ദുരന്ത പ്രദേശത്ത് പ്രവർത്തിക്കുന്ന മേപ്പാടി, കൽപ്പറ്റ സൂപ്പർമാർക്കറ്റുകളിലും, കൽപ്പറ്റ ഡിപ്പോയുടെ കീഴിലുള്ള 13 ഔട്ട്‌ലെറ്റുകളിലും അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിന് സപ്ലൈകോ സി.എം.ഡിക്ക് നിർദേശം നൽകിയിരുന്നു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: