തിരുവനന്തപുരം: പെൺകുട്ടികൾ താമസിക്കുന്ന വീട്ടിലെ കുളിമുറിയിൽ ഒളികാമറ വെക്കാൻ ശ്രമിച്ചയാൾ പിടിയിൽ. നന്തൻകോട് സ്വദേശി അനിൽദാസ് (37) ആണ് മ്യൂസിയം പൊലീസിന്റെ പിടിയിലായത്. പരീക്ഷാ പരിശീലനത്തിനെത്തിയ വിദ്യാർഥിനികൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് ഇയാൾ ഒളിക്യാമറ വെക്കാൻ ശ്രമിച്ചത്.
കഴിഞ്ഞ ദിവസം രാത്രി ഒൻപതു മണിയോടെ പെൺകുട്ടികൾ താമസിക്കുന്ന വീട്ടിൽ കയറി മൊബൈൽ കാമറ ഉപയോഗിച്ച് റെക്കോഡ് ചെയ്യാൻ ശ്രമിക്കുന്ന വിദ്യാർഥിനികളിൽ ഒരാളുടെ ശ്രദ്ധിയിൽ പെട്ടതാണ് ഇയാളെ കുടുക്കിയത്.
പെൺകുട്ടി ബഹളം വെച്ചതോടെ രക്ഷപെടാൻ ശ്രമിച്ച അനിൽദാസിനെ നാട്ടുകാർ ചേർന്ന് പിടികൂടി മ്യൂസിയം പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു

