ന്യൂഡല്‍ഹി: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ ഖാനെ ബിഹാര്‍ ഗവര്‍ണാറായി നിയമിച്ചു. രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകറാണ് കേരള ഗവര്‍ണര്‍. നിലവിലെ ബിഹാര്‍ ഗവര്‍ണറാണ് രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകര്‍.
അടുത്ത വര്‍ഷം രാജ്യത്ത് നടക്കുന്ന ഏറ്റവും പ്രധാനപ്പെട്ട തെരഞ്ഞെടുപ്പാണ് ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ്. അതിന്റെ ഭാഗമായാണ് നീക്കമെന്നാണ് വിലയിരുത്തല്‍. കേരളത്തില്‍ ഗവര്‍ണറുടെ കാലാവധി ആരിഫ് മുഹമ്മദ് ഖാന്‍ പൂര്‍ത്തിയാക്കിരുന്നു. ഗോവയിലെ ക്യാബിനറ്റ് മന്ത്രിയും സ്പീക്കറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഹിമാചല്‍ പ്രദേശിന്റെ ഗവര്‍ണറായും പ്രവര്‍ത്തിച്ചിട്ടുണ്ട്

