വീട്ടിൽ അതിക്രമിച്ചുകയറി വയോധികയെ മർദിച്ചു; പ്രതി അറസ്റ്റിൽ

വർക്കല: ഇടവ കാപ്പിൽ സ്വദേശിനിയായ 95കാരിയെ വീട്ടിൽ അതിക്രമിച്ചുകയറി ആക്രമിച്ച് പരിക്കേൽപിച്ച ഇടവ സ്വദേശി യുവാവ് പിടിയിൽ. സിയാദ് (24) ആണ് അറസ്റ്റിലായത്. സെപ്റ്റംബർ 19നാണ് സംഭവം നടന്നത്. വയോധികയുടെ മാനസികാസ്വാസ്ഥ്യമുള്ള മൂത്തമകളെ സിയാദ് ഭയപ്പെടുത്തി ഓടിച്ചു. യുവതി വീടിന് മുന്നിലൂടെ സമീപത്തെ അംഗൻവാടിയിലേക്ക് ഓടിക്കയറി.

പിന്തുടർന്നെത്തിയ സിയാദ് യുവതി വീട്ടിലുണ്ടെന്ന ധാരണയിൽ അതിക്രമിച്ചുകയറി വയോധികയോട് മകളെ തിരക്കി. ഇല്ലെന്ന് പറഞ്ഞതോടെ അക്രമസക്തനായ സിയാദ് വയോധികയുടെ വായിൽ തുണി തിരികിയ ശേഷം ക്രൂരമായി മർദിക്കുകയായിരുന്നു. അതിക്രമത്തിൽ മുഖത്ത് പരിക്കേറ്റു. അവശയായ ഇവർ തൊട്ടടുത്ത വീട്ടിൽ അറിയിച്ചു. അയിരൂർ പൊലീസ് സ്ഥലത്തെത്തി സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണം നടത്തി എറണാകുളത്തുനിന്ന് പിടികൂടി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: