കലാപം കെട്ടടങ്ങാതെ മണിപ്പൂർ; ആൾക്കൂട്ട ആക്രമണത്തിൽ മൂന്ന് ബിഎസ്‌എഫ് ഉദ്യോഗസ്ഥർക്ക് പരിക്ക്

ഇംഫാൽ: മണിപ്പൂരിൽ വീണ്ടും ആൾക്കൂട്ട ആക്രമണത്തിൽ മൂന്ന് ബിഎസ്‌എഫ് ഉദ്യോഗസ്ഥർക്ക് പരിക്ക്. തൗബാൽ ജില്ലയിലെ പൊലീസ് ആസ്ഥാനത്തിനു നേരെയായിരുന്നു ബുധനാഴ്ച രാത്രി ആക്രമണം നടന്നത്. കഴിഞ്ഞ ദിവസം ഇന്ത്യ–മ്യാൻമർ അതിർത്തി നഗരമായ മോറെയിൽ കുക്കി സായുധഗ്രൂപ്പുകൾ നടത്തിയ വെടിവയ്‌പ്പു നടത്തിയിരുന്നു. ഇതിൽ രണ്ട് രണ്ടു കമാൻഡോകൾ കൊല്ലപ്പെട്ടിരുന്നു. ഇതിു പിന്നാലെയാണ് ഇപ്പോൾ പൊലീസ് ആസ്ഥാനത്തിനുനേരെയും ആക്രമണം നടന്നത്.

ഇന്ത്യൻ റിസർവ് ബറ്റാലിയൻ കേന്ദ്രത്തിനു നേരെ ആക്രമണം നടത്താനാണ് ജനക്കൂട്ടം ആദ്യം ശ്രമിച്ചത്. ഇത് സുരക്ഷാ ഉദ്യോഗസ്ഥർ നേരിട്ട്, ജനങ്ങളെ പിരിച്ചുവിടാൻ ശ്രമിച്ചതോടെ പൊലീസ് ആസ്ഥാനത്തേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. ഇവരെ നേരിടാൻ ശ്രമിക്കുന്നതിനിടെയാണ് ജനക്കൂട്ടത്തിൽനിന്നും ബിഎസ്‌എഫ് ഉദ്യോഗസ്ഥർക്കുനേരെ വെടിവയ്‌പുണ്ടായത്. എഎസ്‌ഐമാരായ സോബ്രം സിങ്ങ്, റാംജി, കോൺസ്‌റ്റബിൾ ഗൗരവ് കുമാർ എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ ഇംഫാലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പൊലീസ് ഓഫിസറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് ഗോത്രവിഭാഗക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തിന് പിന്നാലെയായിരുന്നു അക്രമ പരമ്പര.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: