ഇന്ത്യന്‍ വംശജനും യുകെ മുന്‍ പ്രധാനമന്ത്രിയുമായ ഋഷി സുനക് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ധനകാര്യ സേവന കമ്പനിയുമായ ഗോള്‍ഡ്മാന്‍ സാക്‌സില്‍ സുപ്രധാന പദവി വഹിക്കും. 2001 – 2004 സമയത്ത് ഗോള്‍ഡ്മാന്‍ സാക്‌സില്‍ അനലിസ്റ്റ് ആയിരുന്ന ഋഷി സുനക് സീനിയര്‍ അഡ്വൈസര്‍ ആയാണ് കമ്പനിയില്‍ തിരിച്ചെത്തുന്നത്. രാജ്യാന്തരതലത്തില്‍ സ്ഥാപനത്തിന്റെ ഉപഭോക്താക്കള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കാന്‍ ഋഷി സുനകിന്റെ സേവനം വിനിയോഗിക്കുമെന്ന് സിഇഒ ഡേവിഡ് സോളമന്‍ അറിയിച്ചു.
2022 ഒക്ടോബര്‍ മുതല്‍ 2024 ജൂലൈ വരെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ഋഷി സുനക് പൊതുതെരഞ്ഞെടുപ്പില്‍ ഏറ്റുവാങ്ങിയ തോല്‍വിയോടെയാണ് പദവി വിട്ടത്.
