അഞ്ചുതെങ്ങ് : മുതലപ്പൊഴി അഴിമുഖത്ത് അനിയന്ത്രിതമായി രൂപപ്പെട്ട മണൽത്തിട്ട മൂലം വള്ളങ്ങൾക്ക് കടലിലേക്കിറങ്ങാനാകാത്ത സാഹചര്യത്തിൽ പ്രതിഷേധിച്ച് സംഘടിപ്പിക്കുന്ന റോഡ് ഉപരോധവും പണിമുടക്ക് സമരവും തുടരുന്നു.
ഹാർബറിന്റെ ഇരുകരയിലുമുള്ള തൊഴിലാളികൾ സംയുക്തമായാണ് ഇന്ന് രാവിലെ 6 മുതൽ ഉപരോധസമരം സംഘടിപ്പിക്കുന്നത്. റോഡ് ഉപരോധത്തിന്റെ ഭാഗമായി പെരുമാതുറ, മുതലപ്പൊഴി പാലം, പൂത്തുറ, അഴൂർ കടവ് ഭാഗങ്ങളിൽ വാഹനങ്ങൾ തടഞ്ഞിരുന്നു.
മാസങ്ങൾക്ക് മുമ്പു തന്നെ അഴിമുഖത്ത് മണലടിഞ്ഞ് കൂടുന്ന പ്രതിഭാസം ശക്തമാണ്. ഹാർബറിന്റെ വടക്കേ പുലിമുട്ടിനു സമീപം തോടിന് സമാനമായ ഭാഗത്തു കൂടിയാണ് കഴിഞ്ഞ ദിവസം വരെ വള്ളങ്ങൾ കടലിലേക്ക് പോയതും തിരികെ വന്നതും.
എന്നാൽ ഇന്നലെ ഈ ഭാഗം കൂടി മണൽ മുടി ആഴം കുറഞ്ഞതോടെ വലിയ വള്ളങ്ങൾക്ക് കടലിലേക്ക് ഇറങ്ങുന്നതിന് തടസം നേരിടുന്ന അവസ്ഥയാണ്.
കഴിഞ്ഞ ദിവസം മത്സ്യബന്ധനത്തിനായി പുറപ്പെട്ട അജ്‌മീർ എന്ന വലിയവള്ളം അഴിമുഖത്ത് മണൽത്തിട്ടയിൽ കുടുങ്ങിയിരുന്നു. തുടർന്ന്, മറ്റൊരു വള്ളത്തിൽ കെട്ടിവലിച്ചാണ് അപകടത്തിൽപ്പെട്ട വള്ളത്തെ നീക്കിയത്.
കടലിലേക്ക് വെള്ളം ഇറക്കാനാവാതെ വന്ന തോടെ ഹാർബറിലെത്തിയ തൊഴിലാളികൾക്ക് ജോലിക്ക്പോകാനായില്ല. ഇത് പ്രതിഷേധത്തിന് വഴിതെളിച്ചു. പ്രതിഷേധം ശക്തമായതിനു പിന്നാലെ ഉച്ചയോടെ എസ്കവേറ്റർ മുതലപ്പൊഴിയിലെത്തിച്ചെങ്കിലും, 5മീറ്റർ താഴ്ചയിലും 400മീറ്റർ വീതിയിലും മണൽ നീക്കം ചെയ്യണമെന്നിരിക്കെ എസ്കവേറ്റർ ഉപയോഗിച്ചുള്ള മണൽ നീക്കം പ്രഹസനമാണെന്നാരോ പിച്ച് മത്സ്യത്തൊഴിലാളികൾ തടയുകയായിരുന്നു. മണൽ ഡ്രഡ്ജ് ചെയ്ത് നീക്കം ചെയ്യാനുള്ള ടെൻഡർ നടപടികൾ ആരംഭിച്ചെങ്കിലും മറ്റ് നടപടി കളിൽ മെല്ലെപ്പോക്ക് തുടരുകയാണ്.
ഡ്രഡ്ലിംഗ് ആവശ്യമായ തുക അദാനി കമ്പനിയാണ് ഹാർബർ വകുപ്പിന് നൽകേണ്ടത്. തുക ലഭി ക്കുന്നതിനുള്ളകാലതാമസമാണ് ഡ്രഡ്ജിംഗിനും തടസമായത്. മണൽനീക്കം ചെയ്യുന്ന പ്രവൃത്തികൾ തുടങ്ങുംവരെ പ്രതിഷേധം ശക്ത മാക്കാനാണ് മത്സ്യത്തൊഴിലാളികളുടെ തീരുമാനം.
പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകുവാനായി ഇരുകരകളെയും ബന്ധിപ്പിച്ചുകൊണ്ടുള്ള മുതലപ്പൊഴി സംരക്ഷണ സമരസമിതിക്കും മത്സ്യത്തൊഴിലാളികൾ രൂപം നൽകിയിട്ടുണ്ട്
