Headlines

അഴിമതിയും തൊഴിലാളി വിരുദ്ധനടപടികളും പിന്തുടരുന്ന അഗ്രോ എം ഡി യെ പിരിച്ചു വിടുക: മീനാങ്കൽ കുമാർ



തിരുവനന്തപുരം: അഴിമതിയും തൊഴിലാളി വിരുദ്ധ നടപടികളും പിന്തുടരുന്ന അഗ്രോ ഇൻഡസ്ട്രിസ് കോർപറേഷൻ എം ഡി യെ പിരിച്ചു വിടണമെന്ന് അഗ്രോ ഇൻഡസ്ട്രിസ് കോർപറേഷൻ സ്റ്റാഫ്‌ യൂണിയൻ സംഘടിപ്പിച്ച ഉപരോധ സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് എ. ഐ. ടി. യു. സി ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ ആവശ്യപ്പെട്ടു.

അനധികൃതമായ നിയമനങ്ങൾ റദുചെയ്യുക, എം ഡി പ്രതാപ് രാജിന്റെ അഴിമതിയെ കുറിച് അന്വേഷിക്കുക, ജീവനക്കാരുടെ ശമ്പളകുടിശിക ആനുകൂല്യങ്ങളും വിതരണം ചെയ്യുക, അഴിമതിക്കാരനായ എം ഡി യെ പിരിച്ചു വിടുക, KAFP യുടെ ശോചനീയാവസ്ഥ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തിയത്.

അടുത്ത കാലത്തു മാനേജ്മെന്റിന്റെ തൊഴിലാളി പീഡനത്തിന് വിധേയമായതിനെ തുടർന്ന് ആത്മഹത്യചെയ്ത നിഖിൽ കൃഷ്ണന്റെ മരണത്തെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കുക, എം ഡി യുടെ ജാതി വിവേചനവും സ്ഥാപനത്തിലെ പൂജാകർമങ്ങളെയും മന്ത്രവാദത്തെയും സംബന്ധിച്ച് അധികൃതർ ആവശ്യമായ പരിശോധന നടത്തണമെന്നും സ്റ്റാഫ്‌ യൂണിയൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.

യൂണിയൻ പ്രസിഡന്റ്‌ കെ എസ് ഇന്ദുശേഖരൻ നായർ അദ്യക്ഷത വഹിച്ചു. ജില്ലാ നേതാക്കളായ പി എസ് നായിഡു, മുജീബ് റഹ്മാൻ, ആൾസെയിന്റ്സ് അനിൽ, യൂണിയൻ ഭാരവാഹികളായ പ്രശാന്ത് കാവുവിള, ശ്യാം, സനു, സജി ചേരൂർ, സി ഗോപാലകൃഷ്ണപിള്ള, മൈലംകുളം ദിലീപ് എന്നിവർ സംസാരിച്ചു.


Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: