മലപ്പുറം: ബിവറേജിൽ പ്രവർത്തനസമയം കഴിഞ്ഞും പോലീസുകാർക്ക് മദ്യവിൽപ്പന. മലപ്പുറം എടപ്പാൾ കണ്ടനകം ബീവറേജിൽ ഇന്നലെ രാത്രി 9.30 നാണ് സംഭവം. ദൃശ്യങ്ങൾ പകർത്തിയ നാട്ടുകാരെ മർദിച്ചതായും പരാതിയുണ്ട്. ചങ്ങരംകുളം സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞായിരുന്നു മർദനം.
രാത്രി 9.30 ന് ബിവറേജ് ഗേറ്റ് വഴി രണ്ടുപേർ മദ്യം വാങ്ങുന്നതു കണ്ട് ആണ് നാട്ടുകാർ ദൃശ്യങ്ങൾ പകർത്തിയത്. ഇതു ശ്രദ്ധയിൽപെട്ട പൊലീസുകാർ ചോദ്യംചെയ്യുകയും മർദിക്കുകയുമായിരുന്നുവെന്നാണു പരാതി. പൊലീസ് ഉദ്യോഗസ്ഥരാണെന്നു പറഞ്ഞായിരുന്നു ആക്രമണം. അന്വേഷണത്തിൽ ഇവർ പൊലീസുകാരാണെന്നു വ്യക്തമായിട്ടുണ്ട്.
മര്‍ദ്ദനത്തിൽ പരിക്കേറ്റ കണ്ടനകം സ്വദേശി സുനീഷ് കുമാര്‍ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പൊലീസ് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി

